ഒടിയന്‍ ട്രെയിലര്‍ പൃഥ്വിരാജ് ചിത്രത്തിനൊപ്പമില്ല, അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി സംവിധായകന്‍!
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി സംവിധയാകന്‍ വികെ ശ്രീകുമാര്‍ മേനോന്‍. ഒടിയന്റെ ആദ്യ ട്രെയിലര്‍ പൃഥ്വിരാജ് ചിത്രം രണത്തിനൊപ്പം ഈ മാസം ആറിന് റിലീസ് ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ ഇത് ഏറ്റെടുക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ട്രെയിലര്‍ റിലീസിനേക്കുറിച്ച് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തത്.

ഒക്ടോബറിലായിരിക്കും ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ്. സെപ്തംബറില്‍ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ശ്രീകുമാര്‍ മേനോന്റെ ട്വീറ്റ്. ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രളയക്കെടുതിയേത്തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ഡിസംബര്‍ 14ന് ചിത്രം റിലീസിനെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയാണ് ഒക്ടോബര്‍ 11ന് തിയറ്ററിലെത്തും. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു.
പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ എന്ന മിത്തിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ്. ഒടിയന്‍മാരുടെ തലമുറയിലെ അവസാനത്തെ ഒടിയനായ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലന്‍. പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 28 ദിവസമ നീണ്ടുന്ന ക്ലൈമാക്‌സ് ചിത്രീകരണം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
2.35 കോടി രൂപയ്ക്കാണ് ഒടിയന്റെ ഹിന്ദി ഡബ്ബ് റൈറ്റ് വിറ്റുപോയിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ജിസിസി/യുഎഇ റിലീസ് അവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റതിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് അവകാശവും റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്.


Click it and Unblock the Notifications











