»   » അച്ഛനെക്കുറിച്ചോര്‍ത്ത് പ്രണവിന് വാനോളം അഭിമാനിക്കാം, ഒടിയന്‍റെ മായക്കാഴ്ചകള്‍ ആകാശത്തേക്കും!

അച്ഛനെക്കുറിച്ചോര്‍ത്ത് പ്രണവിന് വാനോളം അഭിമാനിക്കാം, ഒടിയന്‍റെ മായക്കാഴ്ചകള്‍ ആകാശത്തേക്കും!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഇന്നുവരെ കാണാത്ത മേക്കിങ്ങ് രീതിയാണ് ചിത്രത്തിന്റേതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

ബിന്ദു പണിക്കറും സായ് കുമാറും സിനിമയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണം? ആധിയോടെ ആരാധകര്‍

ആര് വിചാരിച്ചാലും തടുക്കാന്‍ കഴിയില്ല, നീതിദേവത താരത്തിനൊപ്പം, പുട്ട് വിളമ്പാന്‍ ദിലീപ് ദുബായിലേക്ക്

സര്‍വ്വ നിയന്ത്രണവും വിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി, കാരണം?

ചിത്രത്തിന്റെ ക്ലൈമാക്‌സായിരുന്നു പ്രധാന പ്രത്യേകതയായി വിശേഷിപ്പിച്ചിരുന്നത്. ഇതിനോടകം തന്നെ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കിയ ചിത്രം അവസാ ഘട്ട ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്കയനായി വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മോഹന്‍ലാല്‍ എത്തുന്നത്. താരത്തിന് മെലിയുന്നതിന് വേണ്ടി രണ്ട് മാസത്തെ ഇടവേള അനുവദിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ അഞ്ചിനാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

മേക്കിങ്ങില്‍ മാത്രമല്ല വ്യത്യസ്തത

ഒടിയന്റെ മേക്കിങ്ങില്‍ മാത്രമല്ല പ്രമോഷനിലും ഏറെ വ്യത്യസ്തമാണ്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയുടെ പ്രമോഷനും അല്‍പ്പം വ്യത്യസ്തമാണ്.

ആകാശത്തും തരംഗമാവും

മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഏഷ്യന്‍ വിമാനക്കമ്പനി ഒടിയന്റെ പ്രമോഷന്‍ ചെയ്യാമെന്ന് അറിയിച്ചതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒടിയന്റെ പോസ്റ്ററും മോഹന്‍ലാലിന്റെ ഗെറ്റപ്പും ഉള്‍പ്പടെയുള്ള പ്രമോഷനാണ് അവര്‍ നല്‍കുന്നത്.

കബാലിയുടെ പ്രമോഷനും

രജനീകാന്ത് ചിത്രമായ കബാലിക്ക് വേണ്ടി മുന്‍പ് ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരത്തിലുള്ള പ്രമോഷന്‍ ഉപയോഗിക്കുന്നത്.

സംവിധായകന്റെ വിശേഷണം

മാജിക്കല്‍ ഫാന്റസി ത്രില്ലര്‍, മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാവുമെന്ന് അവകാശപ്പെടുന്ന ഒടിയനെക്കുറിച്ച് സംവിധായകന്റെ വിശേഷണം ഇങ്ങനയാണ്.

പ്രഖ്യാപിച്ചപ്പോള്‍ മുതല്‍

ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പുലിമുരുകന് ശേഷം

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ഒടിയന്റെ സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവസാന ഘട്ട ഷെഡ്യൂളിലേക്ക് കടന്ന ചിത്രം എന്ന് റിലീസ് ചെയ്യുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ആദിയോടൊപ്പം

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദി റിലീസിനോടൊപ്പം ഒടിയന്റെ ടീസര്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

English summary
Air Asia tie up with Odiyan promotion.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam