»   » മാസ് എന്റര്‍ടൈന്‍മെന്റാണ് ഒടിയന്‍, പക്ഷെ ചിലരെ പേടിച്ചുകൊണ്ടാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍, ആരെ?

മാസ് എന്റര്‍ടൈന്‍മെന്റാണ് ഒടിയന്‍, പക്ഷെ ചിലരെ പേടിച്ചുകൊണ്ടാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍, ആരെ?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ചെറുപ്പത്തില്‍ ഒടിയാനെ കുറിച്ച് കേട്ട കഥയില്‍ നിന്നാണ് ഈ സിനിമ ഉണ്ടാവുന്നത് എന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ പറഞ്ഞു.

കണ്ണുകളില്‍ നിഷ്‌കളങ്കതയും, ചുണ്ടിലൊളിപ്പിച്ച കള്ളച്ചിരിയുമായി ഒടിയന്‍ മാണിക്കൻ!!

മോഹന്‍ലാലിന്റെ സൂപ്പര്‍ ഡയലോഗോടു കൂടിയ മാസ് എന്റര്‍ടൈന്‍മെന്റായിരിയ്ക്കും ഒടിയന്‍. പക്ഷെ ഒടിയന്‍ പോലൊരു സിനിമ ഒരുക്കുമ്പോള്‍ തനിക്ക് പേടി ലാലേട്ടന്റെ ആരാധകരെ മാത്രമാണെന്ന് സംവിധായകന്‍ പറയുന്നു. ഒരു ചെറിയ താളപ്പിഴ സംഭവിച്ചാല്‍ അവരെനിക്ക് മാപ്പ് തരില്ല. അച്ഛനെയും അമ്മയെയും ഓര്‍ത്ത് കൊണ്ട് വളരെ വികാരഭരിതമായിട്ടാണ് ശ്രീകുമാര്‍ ചടങ്ങില്‍ സംസാരിച്ചത്.

odiyan-pooja

ദേശീയ പുരസ്‌കാരം നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ എഫക്ടുകളുടെ അനുഭവമൊരുക്കുന്നതായിരിക്കും ഒടിയന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഏറ്റവും അധികം പണം മുടക്കുന്നതും ഇതിന് വേണ്ടി തന്നെ. വിദേശ സാങ്കേതിക വിദഗ്ദരായിരിക്കും ഇതിന് വേണ്ടി അണിനിരക്കുക.

പുലിമുരകനിലൂടെ മലയാളികളെ അമ്പരപ്പിച്ച സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ ആയിരിക്കും ഒടിയനിലെ ഏറെ പ്രത്യേകതകളുള്ള സംഘടന രംഗങ്ങള്‍ ഒരുക്കുക. പുലിമുരുകനിലെ ക്യാമറാമാന്‍ ഷാജി കുമാറും ചിത്രത്തിനായി കൈകോര്‍ക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Odiyan will be a mass entertainment says VS Shrikumar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam