22 ദിവസത്തിനുള്ളില്‍ പീപ്പിളൊരുങ്ങി

By Staff

ഫോര്‍ ദി പീപ്പിളിന്റെ മൂന്നാം ഭാഗമായ ബൈ ദി പീപ്പിള്‍ 22 ദിവസത്തിനുള്ളില്‍ ജയരാജ് പൂര്‍ത്തിയാക്കി. സിനിമ പൂര്‍ത്തിയാക്കുന്നതിന്റെ വേഗത്തില്‍ നേരത്തെ റെക്കോഡ് തന്നെ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ജയരാജ്.

അരുണ്‍, അര്‍ജുന്‍, പത്മകുമാര്‍ എന്നിവരാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍. പുതുമുഖം അഞ്ജലിയാണ് നായിക. ഉന്നത വിദ്യാഭ്യാസ രംഗത്തെയും സ്വാശ്രയ കോളജുകളിലെയും ചൂഷണത്തിനെതിരെ പോരാടുന്ന യുവതയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ക്യാമറാമാനായി‍ തനു ബാലകിനെയും സംഗീത സംവിധായകനായി വിനു തോമസിനെയും തിരക്കഥാകൃത്തായി ശ്രീകുമാര്‍ ശ്രേയസിനെയും ഈ ചിത്രത്തിലൂടെ ജയരാജ് പരിചയപ്പെടുത്തുകയാണ്. ചിത്രത്തിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് ജയരാജിന്റെ ഭാര്യ സബിതാ ജയരാജാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X