ഫോര്‍ ദി പീപ്പിളിന് മൂന്നാം ഭാഗം
ഫോര്‍ ദി പീപ്പിള്‍ എന്ന യുവതാരചിത്രം സംഗീത മാസ്മരികതയുടെ അകമ്പടിയോടെ സൂപ്പര്‍ഹിറ്റായത് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു. ഒരു പിടി യുവതാരചിത്രങ്ങള്‍ അതിനു ശേഷം പുറത്തിറങ്ങി.
ഫോര്‍ ദി പീപ്പിളിന്റെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ജയരാജ് ബൈ ദി പീപ്പിള്‍ എന്ന ചിത്രം പുറത്തിറക്കിയത്. ആ ചിത്രം പരാജയമായി. എന്നാല്‍ ഫോര്‍ ദി പീപ്പിളിന്റെ വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷ ഇപ്പോഴും ജയരാജിനുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഫോര്‍ ദി പീപ്പിളിന് മൂന്നാം ഭാഗമായി ഒഫ് ദി പീപ്പിള്‍ പുറത്തിറക്കുന്നത്.
ഫോര്‍ ദി പീപ്പിളില്‍ അഭിനയിച്ച അരുണ്‍, പത്മകുമാര്‍, അര്‍ജുന്‍ എന്നിവരാണ് ഒഫ് ദി പീപ്പിളിലെ നായകന്‍മാര്‍. പുതുമുഖം അഞ്ജലിയാണ് നായിക. മുന്‍ മിസ്റ്റര്‍ ഇന്ത്യ ഹര്‍ഷന്‍, ഗോവിന്ദ്, സുധീര്‍, രവീന്ദ്രന്‍ എന്നിവരും വേഷമിടുന്നു.
നവാഗതനായ ശ്രീകുമാര്‍ ശ്രേയസാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് നവാഗതനായ വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം അനുബാല.
ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നവാഗതനായ ശ്രീകുമാര്‍ ശ്രേയസാണ്.


Click it and Unblock the Notifications