»   » ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സിനിമയെടുക്കുന്നുവെന്നത് ശരിയാണ്.. പക്ഷേ ജയറാം???

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സിനിമയെടുക്കുന്നുവെന്നത് ശരിയാണ്.. പക്ഷേ ജയറാം???

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനും ജയറാമും ഒരുമിച്ചെത്തുന്നുവെന്നുള്ള തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും തിരക്കഥാകൃത്തായ ബിബിന്‍ ജോര്‍ജ് ചിത്രത്തിന് തിരക്കഥ ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിശദീകരണവുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ രംഗത്തെത്തിയത്.

മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും തലയുയര്‍ത്തി ഇറങ്ങിപ്പോരണം.. അമ്മ പറഞ്ഞതിനെക്കുറിച്ച് ജ്യോതിക!

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റ പണിപ്പുരയിലാണെന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ ജയറാം ഉണ്ടെന്നുള്ള വാര്‍ത്ത വാസ്തവവിരുദ്ധമാണ്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും താരം പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

Jayaram, Dulquer Salmaan

ഒരു ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി ജയറാമും ദുല്‍ഖറും ഒരുമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതോടെ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് വാസ്തവം വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എം പത്മകുമാറും സമുദ്രക്കനിയും ചേര്‍ന്നൊരുക്കിയ ആകാശമിഠായിയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ജയറാം ചിത്രം. ചിത്രത്തിന് വിചാരിച്ചത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. വളരെയേറെ പ്രതീക്ഷയോടെയായിരുന്നു താരം ഈ ചിത്രം ഏറ്റെടുത്തത്. എന്നാല്‍ എന്തുകൊണ്ടോ ബോക്‌സോഫീസില്‍ മൂക്കു കുത്തി വീഴാനായിരുന്നു യോഗം. അതിന് പിന്നാലെയായിരുന്നു ദുല്‍ഖറുമൊത്തുള്ള സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ അങ്ങനെയൊരു കൂടിയാലോചന നടന്നിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Official statement about Dulquer salamn, Jayaram movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam