»   »  ഭര്‍ത്താവില്‍ നിന്നും സംവിധായകനിലേക്ക്‌, അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് ധ്യാന്‍ !!

ഭര്‍ത്താവില്‍ നിന്നും സംവിധായകനിലേക്ക്‌, അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് ധ്യാന്‍ !!

By: Nihara
Subscribe to Filmibeat Malayalam

ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസ് സിനിമയിലേക്കെത്തിയത്. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഈ വരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അഭിനേതാവായാണ് ധ്യാന്‍ തുടക്കമിട്ടത്. എന്നാല്‍ അതിനുമപ്പുറത്തേക്ക് സംവിധാനത്തിലും താരത്തിന് താല്‍പര്യമുണ്ടെന്ന് വളരേ മുന്‍പേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിവിന്‍ പോളിയേയും നയന്‍താരയേയും നായികാ നായകന്‍മാരാക്കി ധ്യാന്‍ സിനിമ ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പും പ്രചരിച്ചിരുന്നു.

ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ധ്യാന്‍ അര്‍പ്പിതയ്ക്ക് താലി ചാര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിവാഹ ശേഷം സംവിധായകന്റെ കുപ്പായം അണിയാനുള്ള തയ്യാറെടുപ്പിലാണ്. സംവിധാനം ധ്യാന്‍ ശ്രീനിവാസ് എന്ന് സ്‌ക്രീനില്‍ വരാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ മക്കള്‍

മലയാള സിനിമയുടെ സകല വല്ലഭന്‍ ശ്രീനിവാസന്റെ മക്കള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും സ്വന്തമായ മേല്‍വിലാസം നേടുകയും ചെയ്തിട്ടുണ്ട്. മൂത്തമകന്‍ വിനീത് ഗായകന്‍, നടന്‍, സംവിധായകന്‍ ഈ മൂന്നു റോളുകളില്‍ സിനിമയില്‍ തിളങ്ങിയതാണ്. ഇളയ പുത്രന്‍ ധ്യാന്‍ അഭിനയത്തിലാണഅ വെന്നിക്കൊടി പാറിച്ചത്. അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയില്‍ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതില്‍ വിജയിച്ചവരാണ് വിനീതും ധ്യാനും.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നു

അച്ഛന്റെയും ഏട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാന്‍ ഇനി സംവിധായകന്റെ റോളിലേക്ക്. ചിത്രത്തിന്റെ കഥയും ധ്യാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് ധ്യന്‍ ശ്രീനിവാസന്‍.

നായികാ നായകന്‍മാരായി

തെന്നിന്ത്യന്‍ താരറാണി നയന്‍താരയും യുവജനതയുടെ സ്വന്തം താരം നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ നായികാ നായകന്‍മാരായി എത്തുന്നത്. മലയാളത്തിലും തമിഴിലും ഒരേ പോലെ സ്വീകാര്യത താരങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ സ്വന്തം ചിത്രം ഒരുക്കുന്നത്.

നിറയെ ചിത്രങ്ങളുമായി നിവിന്‍ പോളി

സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ് വിഷുവിന് റിലീസ് ചെയ്യുകയാണ്. പ്രേമം ഫെയിം അല്‍ത്താഫിന്റെ സംവിധാന സംരംഭം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ ഷൂട്ടിങ്ങ് പുരോഗമിച്ചു വരുന്നു. നേരത്തിന് ശേഷം ഇറങ്ങുന്ന തമിഴ് ചിത്രം റിച്ചി മേയ് 12 ന് തിയേറ്ററുകളിലേക്കെത്തും. നിറയെ ചിത്രങ്ങളുമായി നിവിന്‍ പോളി തിരക്കിലാണ്. സംവിധായകനാകാന്‍ തയ്യാറെടുക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് നിവിന്‍ പോളിയെയാണ്. വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെയാണ് നിവിന്‍ അഭിനയരംഗത്തേക്ക് എത്തിയത്.

ഇടവേളയ്ക്കു ശേഷം നയന്‍സ്

നീണ്ട ഇടവേളയ്ക്കു ശേഷമാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താര മലയാളത്തിലേക്കെത്തുന്നത്. തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴും തെലുങ്കുമാണ് താരത്തെ ഏറ്റൈടുത്തത്. തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ താരം മലയാളത്തിന്റെ യുവതാരം നിവിനൊപ്പം വേഷമിടുന്ന ചിത്രത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Dhyan Sreenivasan who recently got married to his long time girlfriend Aprita Sebastian is all set to wear the director’s hat. The youngster is following his brother Vineeth Sreenivasan’s path and will be making his debut as a director this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam