പ്രഭാസിന്റെ പുതിയ ചിത്രം ഉപേക്ഷിച്ചു!!, എന്താ കാരണം??
അഞ്ച് വര്‍ഷം ബാഹുബലിയ്ക്ക് വേണ്ടി സമര്‍പ്പിച്ച പ്രഭാസിന്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ബാഹുബലിയ്ക്ക് ശേഷം ആദ്യമായി പ്രഭാസ് ചെയ്യുന്ന സാഹോ എന്ന ചിത്രം റിലീസിങിന് തയ്യാറെടുക്കുകയാണ്.
സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന രണ്ട് ചിത്രങ്ങളാണ് നേരത്തെ പ്രഖ്യാപിച്ചത്. അതില്‍ ഒന്ന് ഉപേക്ഷിച്ചു. സാഹോയ്ക്ക് ശേഷം പ്രഭാസ് രാധ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കും. അതിന് മുന്‍പ് നടന്‍ അമ്മാവന്‍ കൃഷ്ണം രാജു നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

കൃഷ്ണം രാജുവാണ് പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. പല വേദികളിലും നിര്‍മാതാവ് ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചു. പ്രഭാസിനെ കൂടാതെ വേറെയും താരങ്ങള്‍ നായകനിരയിലുണ്ടാവും എന്ന് രാജു പറഞ്ഞിരുന്നു.
എന്നാലിപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന്. കൃഷ്ണം രാജു തന്നെയാണ് ചിത്രം ഉപേക്ഷിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാരണം വെളിപ്പെടുത്തിയിട്ടില്ല. പകരം രാധകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൃഷ്ണം രാജു നിര്‍മിയ്ക്കും. സാഹോയ്ക്ക് ശേഷം പ്രഭാസ് ഈ ചിത്രമാണ് ചെയ്യുന്നത്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications











