കുളിസീനും തുണ്ടും ഉള്‍പ്പടെ എല്ലാമുണ്ട്.. റോസാപൂ ഒരു സമ്പൂര്‍ണ എ പടം; ടീസര്‍ കാണൂ..
അതെ, മലയാളത്തില്‍ ഒരു സമ്പൂര്‍ണ എ പടം ഒരുങ്ങുന്നു. അത്രയ്ക്കധികം ആശിക്കേണ്ട, എ പടത്തിന്റെ ചേരുവകളെല്ലാം ചേരുന്നു എന്നേയുള്ളൂ സിനിമയില്‍ കത്രികവെട്ടാനോ തിരുത്താനോ ഒരു രംഗമോ ഡയലോഗോ ഉണ്ടാവില്ല!!
എ പടത്തിന്റെ ചേരുവകളെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള റോസാപൂ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. എ പടത്തെ കുറിച്ച് മാത്രം സംസാരിക്കുന്നതാണ് ഒരുമിനിട്ട് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

ബിജുവും നീരജും
ബിജു മേനോനും നീരജ് മാധവനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സുധീര്‍ കരമന, സൗബിന്‍ ഷഹീര്‍, സലിം കുമാര്‍ അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നടി അഞ്ജലി
തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക അഞ്ജലിയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. അത്യാവശ്യത്തിന് അഞ്ജലിയുടെ മേനിപ്രദര്‍ശനം ചിത്രത്തിലുണ്ടെന്ന് ടീസറില്‍ നിന്നും വ്യക്തം.

അണിയറയില്‍
വിനു ജോസഫാണ് റോസാപൂ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തമീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജെബിന്‍ ജേക്കബ് ഛായാഗ്രാഹണവും സുഷൈന്‍ ശ്യാം സംഗീതവും നിര്‍വ്വഹിയ്ക്കുന്നു.
ഇതാണ് ടീസര്‍
ഇതാണ് ചിത്രത്തിന്റെ ടീസര്‍. ഏഴായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞ ടീസര്‍ തമിഴകത്തും ഹിറ്റാണ്. ബിജു മേനോന്‍ മുടിവെട്ടിയിട്ടുണ്ടെങ്കില്‍ പടം സൂപ്പര്‍ഹിറ്റാവും എന്നാണ് പ്രേക്ഷകാഭിപ്രായം.


Click it and Unblock the Notifications











