»   » വടികൊണ്ടുള്ള അടിയൊക്കെയുള്ള ടീസര്‍, ഇത് ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഷേധം!!

വടികൊണ്ടുള്ള അടിയൊക്കെയുള്ള ടീസര്‍, ഇത് ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഷേധം!!

By: Rohini
Subscribe to Filmibeat Malayalam

ക്രിസ്മസിനും ന്യൂ ഇയറിനും പുതിയ സിനിമകളൊന്നും റിലീസ് ചെയ്യാതെ മലയാള സിനിമ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. തിയേറ്ററുടമകളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഒരു മലയാള സിനിമയും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല.

ഈ മത്സരം പൊടിപൊടിയ്ക്കും, ജനുവരി 26 ന് 'കട്ട വെയിറ്റിങ്' സ്റ്റാറ്റസ് ഇട്ട് നോക്കിയിരുന്നോളൂ..


ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളും, മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോഴുമെല്ലാം പുതിയ റിലീസ് ഡേറ്റിന് വേണ്ടി കാത്തിരിയ്ക്കുകയാണ്.


ജോമോന്റെ പ്രതിഷേധം

എന്നാല്‍ ഈ അവസ്ഥയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ - സത്യന്‍ അന്തിക്കാട് ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ചിത്രത്തിലെ ഒരു പാട്ടിന്റെ ടീസര്‍ റിലസ് ചെയ്തുകൊണ്ടാണ് ജോമോന്റെ പ്രതിഷേധം.


വന്‍ സ്വീകരണം

ദുല്‍ഖര്‍ സല്‍മാന്റെ ഡാന്‍സും വടികൊണ്ടുള്ള അടിയുമൊക്കെയുള്ള പാട്ടിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് ഹിറ്റാകുകയും ചെയ്തു. ഇതുവരെ ടീസര്‍ കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകളാണ്.


ടീസര്‍ കാണൂ

ഇതാണ് നീലാകാശം എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസര്‍. ദുല്‍ഖറിനൊപ്പം ഗാനരംഗത്ത് നായിക ഐശ്വര്യ രാജേഷും എത്തുന്നുണ്ട്. ഒരു മിനിട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ ടീസര്‍ കാണൂ.


പുതിയ റിലീസ് ഡേറ്റ്

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി ആറിന് ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്യും. അച്ഛന്‍ മകന്‍ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനായി എത്തുന്നത്. അനുപമ പരമേശ്വരന്‍ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു


English summary
Watch the Official Teaser of the Melodious song 'Neelakasham' from 'Jomonte Suviseshangal'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam