ഫുള്‍ സസ്‌പെന്‍സ് നിറച്ച് അജു വര്‍ഗ്ഗീസിന്റെ കമല ട്രെയിലര്‍; മികച്ച ഛായാഗ്രഹണ ഭംഗി!!
അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു മിനിട്ട് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ ആദ്യത്തെ ആകര്‍ഷണം അതിന്റെ ഛായാഗ്രഹണ ഭംഗി തന്നെയാണ്. ഷഹദ് ജലാലാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.
പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറാണ് കമല. സിനിമയിലെ സസ്‌പെന്‍സും ട്രെയിലറില്‍ നിന്ന് അനുഭവിക്കാന്‍ കഴിയുന്നു. ആദില്‍ എന്‍ അഷറഫ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നടത്തിയിരിയ്ക്കുന്നത്.

കൃത്യമായതും, വ്യക്തമായതുമായ സംഭാഷണങ്ങളും ചിത്രത്തിന്റെ മേന്മയാണെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാം. ആനന്ദ് മധുസൂദനന്റെ സംഗീതവും വ്യത്യസ്തതയും പുതുമുയുള്ളതുമാണ്. 36 മണിക്കൂറിനുള്ളില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്.
അജു വര്‍ഗ്ഗീസിനൊപ്പം, അനൂപ് മനേനോന്‍, രുദാനി ശര്‍മ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്റ് ബിയോണ്ട് ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. നവംബറില്‍ സിനിമ റിലീസ് ചെയ്യും.


Click it and Unblock the Notifications











