ദുല്‍ഖറിനെ ഭയന്നിട്ടോ ഉത്തമ വില്ലന്‍ റിലീസ് നീട്ടിയത്?

By Aswathi

വാപ്പച്ചിയും മകനും തമ്മില്‍ മത്സരമാണെന്ന് പറയുന്നില്ല. അതിലും വലിയ മത്സരം ഉലകനായകനും ഡിക്യുവും തമ്മില്‍ തമിഴകത്ത് നടക്കും. ഏപ്രില്‍ 15, വിഷു ദിനത്തില്‍ ഇവിടെ ഇങ്ങ് കേരളത്തില്‍ മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍ റിലീസാകുമ്പോള്‍, ഏപ്രില്‍ 17 ന് തമിഴിലും തെലുങ്കിലുമായി ദുല്‍ഖറിന്റെ ഓകെ കണ്‍മണി എന്ന ഓ കാതല്‍ കണ്‍മണി റിലീസാകും.

അലൈപ്പായുതേ എന്ന ചിത്രത്തിന് ശേഷം, അതേ ചേരുവയില്‍, കാലത്തിന്റെ ചില മാറ്റങ്ങളോടെ മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ കാതല്‍ കണ്‍മണി. നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും താരജോഡികളായെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, കനിഹ, ലീല സാംസണ്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു.

-ok-kanmani-uthama-villain

ചിത്രത്തിന്റെ പാട്ടുകളും ടീസറും ട്രെയിലറും ഇതിനകം തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തികഴിഞ്ഞു. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് പിസി ശ്രീറാണാണ്. ഏറെ കാലത്തിന് ശേഷം മണിരത്‌നവും ശ്രീറാവും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മനിയ്ക്കുന്നത്.

അതേ സമയം, ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും എന്ന് പറഞ്ഞിരുന്ന കമല്‍ ഹസന്റെ ഉത്തമ വില്ലന്‍ മെയ് പത്തിനേക്ക് നീട്ടി. രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, പാര്‍വ്വതി, പൂജ കുമാര്‍, ആന്‍ന്‍ഡ്രിയ, ഉര്‍വശി, തുടങ്ങിയവരാണ് താരങ്ങള്‍. ഒരു സൂപ്പര്‍ സ്റ്റാറിന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന വെല്ലുവിളികളും പ്രതിസന്ധിയും പ്രമേയമാക്കുന്ന ഉത്തമവില്ലന്‍ നിര്‍മിയ്ക്കുന്നത് തിരുപ്പതി ബ്രദേഴ്‌സാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X