മണിരത്‌നത്തിന്റെ ഓകെ കണ്‍മണി ഏപ്രില്‍ 14ന് തീയറ്ററില്‍ എത്തും, ടീസര്‍ പുറത്തിറങ്ങി
മണിരത്‌നത്തിന്റെ 'ഓകെ കണ്‍മണി' ഏപ്രില്‍ 14ന് തീയറ്ററില്‍ എത്തും, ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി
15 വര്‍ഷംമുമ്പ് മണിരത്‌നത്തിന്റെ 'അലൈപായുതേ' റിലീസായതും ഏപ്രില്‍ 14നായിരുന്നു.
ദുല്‍ഖറും നിത്യാമേനോനുമാണ് 'ഓകെ കണ്‍മണി'യിലെ ജോടി. ഇവരെ കൂടാതെ പ്രകാശ് രാജും കനിഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്

ഏ ആര്‍ റഹ്മാനാണ് സംഗീതം. പി സി ശ്രീറാമാണ് ക്യാമറ.15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നത്
'ഓകെ കണ്‍മണി' പുതുമയുള്ള പ്രണയകഥയാണ് പറയുന്നതെന്ന് ശ്രീറാം പറഞ്ഞു. ഫഹദ് ഫാസില്‍, രാംചരണ്‍ എന്നിവരെയാണ് നായകനായി ആദ്യം പരിഗണിച്ചത്. നായികയായി അലിയാഭട്ടിയായിരുന്നു മണിയുടെ മനസ്സില്‍. അവസാനം ദുല്‍ഖറിനും നിത്യക്കും നറുക്ക് വീണു.
dulquar salman prakash raj maniratnam tamil film nithya menon kaniha okay kanmani ദുല്‍ഖര്‍ സല്മാന് മണിരത്നം പ്രകാശ് രാജ് തമിഴ് സിനിമ നിത്യ മേനോന് കനിഹ ഓകെ കണ്‍മണി


Click it and Unblock the Notifications