നിത്യയും ദുല്‍ഖറും തകര്‍ത്തു, കണ്ടു നോക്കൂ
ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മണിരത്‌നം വീണ്ടും ഇന്ത്യന്‍ സിനിമയിക്ക് മനോഹരമായ ഒരു പ്രണയകഥ സമ്മാനിയ്ക്കുന്നു എന്ന സൂചന ട്രെയിലറില്‍ നിന്നു തന്നെ വ്യക്തം. പക്ഷെ അത് പുതിയ കാലത്തിന്റെ മാറ്റത്തിനും സ്വഭാവത്തിനും അനുസരിച്ച ഒരു പ്രണയമായിരിക്കും പറയുന്നത്.
നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും തികച്ചും നാച്ച്വറലായ അഭിനയം കാഴ്ചവയ്ക്കുന്നു. സംഭാഷണത്തിലെ സ്‌റ്റൈലും, ബാഗ്രൗണ്ട് മ്യൂസിക്കുമെല്ലാമാണ് ഒരുമിട്ട് 22 സെക്കറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ ആകര്‍ഷണം. ട്രെയിലറില്‍ നിത്യയും ദുല്‍ഖറും മാത്രമേയുള്ളൂ. മറ്റ് കഥാപാത്രങ്ങളാരെയും കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും അതിന് മുമ്പിറങ്ങിയ പോസ്റ്ററിനും നല്ല സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

തമിഴകത്തെ എന്ന പോലെ തന്നെ മലയാളികളും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രത്തില്‍ കനിഹയും പ്രകാശ് രാജും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും സസ്‌പെന്‍സാണ്.
2013 ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓകെ കണ്‍മണി. പിസി ശ്രീറാം ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നതും. മാര്‍ച്ച് 14ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











