ശശി കലിംഗയുടെ നായികയായി സരിത

By Aswathi

രഞ്ജിത്ത് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെ മുന്‍നിര സഹനടന്മാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്ന കലിംഗ ശശിയുടെ നായികയായി സരിത വീണ്ടുമെത്തുന്നു. സരിത എന്ന് കേട്ട് ഞെട്ടണ്ട. സോളാര്‍ സരിതയും ഇപ്പോള്‍ സിനിമയിലേക്ക് വന്നതുകൊണ്ട് ആശയക്കുഴപ്പമുണ്ടായേക്കാം. ഇത് ആദ്യകാല നടി സരിത.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, ഇന്ത്യന്‍ റുപീ എന്നീ രഞ്ജിത്ത് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ശശി കലിംഗ. ഹരിദാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ശശി കലിംഗയുടെ നായികയായി സരിത തിരിച്ചെത്തുന്നത്.

സരിതയ്ക്ക് അഭിനയ സാധ്യതകള്‍ ഏറെയുള്ള കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കുമിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അമ്പാടി ഹനീഫ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 12ന് തൃത്താലയില്‍ അരംഭിയ്ക്കും

'അമ്മക്കിളിക്കൂട്' എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് സരിത ഏറ്റവുമൊടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. 'മറുചിത്ര' എന്ന തെലുങ്ക് സിനിമയിലൂടെ സിനിമയില്‍ അരങ്ങേറിയ സരിത എണ്‍പതുകളില്‍ തെന്നിന്ത്യയിലെ മുന്‍നിര നായികയായിരുന്നു.

saritha

തുടര്‍ന്ന് നടന്‍ മുകേഷുമായുള്ള വിവാഹത്തെ തുടര്‍ന്ന് സരിത അഭിനയ രംഗത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു. അടുത്തിടെ സരിതയും മുകേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ ആദ്യകാല നടിയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X