മഞ്ജു വാര്യരുടെ വൈറല്‍ ലുക്ക് അനുകരിച്ച് മുത്തശ്ശി, ചിത്രം പങ്കുവെച്ച് നടി
മഞ്ജു വാര്യരുടെതായി അടുത്തിടെ പുറത്തിറങ്ങിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ചതുര്‍മുഖം പ്രസ് മീറ്റ് സമയത്ത് എടുത്ത നടിയുടെ ഫോട്ടോ ആയിരുന്നു വലിയ രീതിയില്‍ തരംഗമായത്. ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവുമണിഞ്ഞ് കൈവീശി നടന്നുവരുന്ന മഞ്ജുവിന്‌റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. പിന്നാലെ നടിയെ അനുകരിച്ച് നിരവധി പേരാണ് ഇതേപോലെ വസ്ത്രമണിഞ്ഞുളള ഫോട്ടോ പോസ്റ്റ് ചെയ്തത്. മഞ്ജുവിന്‌റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് ഈ ചിത്രത്തിന് പിന്നാലെ മിക്കവരും സോഷ്യല്‍ മീഡിയയില്‍ കമന്‌റ് ചെയ്തത്.
ഗ്ലാമറസ് ലുക്കില്‍ പാര്‍വതി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
കുട്ടികളും യുവതികളും ഉള്‍പ്പെടെയുളളവരെല്ലാം നടിയുടെ പോസ് അനുകരിച്ചുളള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതേസമയം മഞ്ജു വാര്യരുടെ പോസ് അനുകരിച്ച് ഒരു മുത്തശ്ശിയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. നടി തന്നെയാണ് ഈ ചിത്രം തന്‌റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മഞ്ജുവിനെ പോലെ മിഡിയും ടോപ്പുമണിഞ്ഞ് കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവെച്ചത്. അതേസമയം മഞ്ജു പോലും പ്രതീക്ഷിക്കാതെയാണ് മുന്‍പ് നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

ഏപ്രില്‍ ഏട്ടിനാണ് ചതുര്‍മുഖം തിയ്യേറ്ററുകളിലെത്തിയത്. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്ക് എത്തിയത്. സണ്ണി വെയ്‌നാണ് സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. ഒപ്പം മോളിവുഡിലെ മറ്റ് ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ചതുര്‍മുഖം തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നതായി മഞ്ജു വാര്യര്‍ അറിയിച്ചത്. സിനിമ പിന്നീട് റിറിലീസ് ചെയ്യുമെന്നും നടി അറിയിച്ചിരുന്നു. ചതുര്‍മുഖത്തിന് പുറമെ ദി പ്രീസ്റ്റ് എന്ന ചിത്രവും മഞ്ജു വാര്യരുടെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ എത്തിയ സിനിമയാണ്.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ദി പ്രീസ്റ്റ് പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാനുഭവമാണ് സമ്മാനിച്ചത്.
Recommended Video

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം നിഖില വിമല്‍, ബേബി മോണിക്ക തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. രാഹുല്‍ രാജ് ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് മഞ്ജുവിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തില്‍ നടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ജാക്ക് ആന്‍ഡ് ജില്‍, ലളിതം സുന്ദരം, പടവെട്ട് ഉള്‍പ്പെടെയുളള ചിത്രങ്ങളും മഞ്ജു വാര്യരുടെതായി വരാനിരിക്കുന്ന സിനിമകളാണ്.


Click it and Unblock the Notifications