മമ്മൂട്ടിയ്‌ക്കൊരു പഴഞ്ചന്‍ റേഞ്ച് റോവര്‍
മമ്മൂട്ടിയുടെ ആരാധകരെല്ലാം ആഷിക് അബുവിന്റെ പുത്തന്‍ ചിത്രം ഗ്യാങ്സ്റ്ററിന്റെ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ്. അധോലോക നായകന്റെ വേഷത്തിലെത്തുന്ന ചിത്രം സ്‌റ്റൈലിഷ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അഞ്ച് ഗെറ്റപ്പുകളിലാണ് ഗ്യാങ്സ്റ്ററിലെത്തുന്നത്. ചിത്രത്തില്‍ അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അക്ബര്‍ എന്ന ഗ്യാങ്സ്റ്ററിനെ സംബന്ധിയ്ക്കുന്ന ഒരു സര്‍പ്രൈസ് ഇപ്പോള്‍ ആഷിക് അബു പുറത്തുവിട്ടിരിക്കുകയാണ്. അക്ബര്‍ ഉപയോഗിക്കുന്ന വണ്ടിയുടെ ചിത്രമാണ് ആഷിക് അബു പുറത്തുവിട്ടിരിക്കുന്നത്. ഒരു പഴഞ്ചന്‍ റേഞ്ച് റോവറാണ് അക്ബര്‍ ഉപയോഗിക്കുന്നത്. ആഷിക്കിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ ഒപിഎം ഡ്രീംമില്‍സിന്റെ ഉടമസത്ഥതയിലുള്ളതാണ് ഈ 87 മോഡല്‍ റേഞ്ച് റോവര്‍.
ഫേസ്ബുക്കിലാണ് ആഷിക് അക്ബര്‍ അലി ഖാന്റെ വണ്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അക്ബറിന്റെ സ്‌റ്റൈലിന് മാറ്റുകൂട്ടാന്‍ വേണ്ടിതന്നെയാകണം 1960കളിലെ ഈ കാര്‍ തന്നെ ആ കഥാപാത്രത്തിനായി ആഷിക് സ്വന്തമാക്കിയിരിക്കുന്നത്.
പതിവുകൂട്ടുകെട്ടുകള്‍ വിട്ട് പുത്തന്‍ അണിയറക്കാരുമായിട്ടാണ് ആഷിക് ഗ്യാങ്സ്റ്റര്‍ ഒരുക്കുന്നത്. അപര്‍ണ ഗോപിനാഥ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 2014ലെ വിഷു ചിത്രമായിട്ടായിരിക്കും ഗ്യാങ്സ്റ്റര്‍ തിയേറ്ററുകളിലെത്തുക.


Click it and Unblock the Notifications












