ഓം ശാന്തി ഓശാന -ആദ്യ ടീസര്‍ വന്നു
നിവന്‍ പോളിയും നസ്രിയ നസീമും വീണ്ടും ജോഡിചേരുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്ന മിഥുന്‍ മാനുവലാണ്. മിഥുന്‍ സാമുവല്‍, ജൂഡ് ആന്റണി, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും ഉള്ള യുദ്ധ, കലാപരംഗങ്ങളോടെയാണ് ടീസസര്‍ തുടങ്ങുന്നത്. പിന്നീട് ചിത്രത്തിലെ താരങ്ങളില്‍ ഓരോരുത്തരെയായി കാണിയ്ക്കുന്നു.
സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പൂജയെന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ഏത് പ്രശ്‌നത്തിനും സുഹൃത്തുക്കളുടെ സഹായം ആവശ്യപ്പെടുകയും സുഹൃത്തുക്കള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ കുടുങ്ങിയാല്‍ അവിടെ നിന്ന് മുങ്ങുകയും ചെയ്യുന്ന കഥാപാത്രമാണ് നിവിന്‍ പോളിയുടേത്. നിവിന്റെ ഉറ്റസുഹൃത്തായാണ് അജു വര്‍ഗീസ് എത്തുന്നത്

ഓം ശാന്തി ഓശാന
നേരമെന്ന ചിത്രത്തിലൂടെ ക്ലിക്കായ ജോഡികളായ നിവനും നസ്രിയയും ഇവര്‍ വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് ഓം ശാന്തി ഓശാന.

ഓം ശാന്തി ഓശാന
നസ്രിയ അവതരിപ്പിക്കുന്ന പൂജയെന്ന കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നായികനടിയെന്ന നിലയില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട നസ്രിയയ്ക്ക് കൂടുതല്‍ താരത്തിളക്കം നല്‍കുന്നതായിരിക്കും ഈ ചിത്രം

ഓം ശാന്തി ഓശാന
ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍ എന്നീ സംവിധായകര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

ഓം ശാന്തി ഓശാന
യുവതാരനിരയിലെ ശ്രദ്ധേയനായ താരമാണ് അജു വര്‍ഗ്ഗീസ്. സഹനടനായും ഉപനായകനായും പല ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച അജുവിനും മികച്ച കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.

ഓം ശാന്തി ഓശാന
പുതുമയുള്ള ഒരു പ്രണയകഥ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലെന്ന് ജൂഡി് ആന്റണി പറയുന്നു.

ഓം ശാന്തി ഓശാന
പേരില്‍ മാത്രമേ മതവുമായി ചിത്രത്തിന് ബന്ധമുള്ളുവെന്നും ഒരു കൗതുകത്തിനായി ഇട്ട പേരുമാത്രമാണിതെന്നും അണിയറക്കാര്‍ പറയുന്നു.

ഓം ശാന്തി ഓശാന
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ അഹമ്മദാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണന്റേതാണ് ഗാനങ്ങള്‍.


Click it and Unblock the Notifications