ഓശാന പാടാന്‍ നിവിനും ജൂഡ് ആന്റണിയും വീണ്ടും

By Aswathi

സിനിമയിലെ പ്രണയ സങ്കല്‍പങ്ങള്‍ക്ക് ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് ജൂഡ് ആന്റണി സംവിധാന ചെയ്ത് നിവിന്‍ പോളിയും നസ്‌റിയ നസീമും ഒന്നിച്ചഭിനയിച്ച ഓം ശാന്തി ഓശാന. നായികയ്ക്ക് പിന്നാലെ മരം ചുറ്റി പ്രേമവുമായി നടക്കുന്ന കഥയില്‍ നിന്ന് മാറി ഇതില്‍ നായിക നായകനെ വളയ്ക്കുകയായിരുന്നു. എന്തായാലും പ്രണയ സങ്കല്‍പങ്ങളെ ഒന്നുമാറ്റി മറിച്ച ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ടീമിന്റെ വിജമാണ് ഒരു തരത്തില്‍ ഓം ശാന്തി ഓശാന. ആ ടീം വീണ്ടും ഒന്നിച്ചാല്‍ എങ്ങിനെ ഇരിക്കും. അതെ, ഓം ശാന്തി ഓശാനയുടെ ടീം വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ജൂഡ് ആന്‍ണിയും നായകന്‍ നിവിന്‍ പോളിയും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയും ചേര്‍ന്ന് അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ്. എന്നാല്‍ ഓശാനയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായ നസ്‌റിയ നസീം പുതിയ ടീമില്‍ ഉണ്ടാകില്ല.

Jude Antony, Nivin Pauly

ഫഹദ് ഫാസിലുമായി വിവാഹം നിശ്ചയിച്ചതിനാല്‍ സിനിമയില്‍ നിന്ന് അല്പം അകലം പാലിക്കുകയാണ് നസ്‌റിയ. ഏറ്റെടുത്തത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് പ്രധാന്യം നല്‍കാനാണ് നസ്‌റിയയുടെ തീരുമാനം. നടിയെന്ന നിലയില്‍ നസ്‌റിയ്ക്ക് കിട്ടിയ മറ്റൊരു അംഗീകാരാമായിരിക്കും ഓം ശാന്തി ഓശാനയിലേതെന്നതിന് സംശയമില്ല.

നവാഗത സംവിധായകന്‍ എന്ന പേരോടെയാണ് ഓം ശാന്തി ഓശാനയുമായി ജൂഡ് ആന്റണി വെള്ളിത്തിരയിലേക്കെത്തിയതെങ്കിലും ആദ്യ ചുവടില്‍ തന്നെ കാലുറച്ചു. അതുകൊണ്ട് തന്നെ വ്യത്യസ്തമാ മറ്റൊരു ദൃശ്യാനുഭവം ജൂഡ് ആന്റണിയുടെ കയ്യില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X