ലൊക്കേഷന്‍ തേടി സിദ്ദിഖ് - ലാല്‍ ഒമാനിലെത്തി
അങ്ങനെ വീണ്ടും അത് സംഭവിയ്ക്കുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ചിത്രത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷന്‍ തേടി മസ്‌ക്കറ്റിലും ഒമാനിലും ചുറ്റിത്തിരിയുകയാണ്.
ചിത്രത്തിന്റെ പ്രൊഡ്യൂസറായ ഔസേപ്പച്ചന്‍ വാഴക്കുഴി ഒമാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ലൊക്കേഷന്‍ തേടി ഒമാനിലും മസ്‌കറ്റിലും അലയുന്ന കാര്യം പറഞ്ഞത്. ഒരു യാത്രയിലാണ് ഒമാനിലെ കുറച്ച് നല്ല സ്ഥലങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. അടുത്ത ചിത്രത്തില്‍ ഈ സ്ഥലങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സിദ്ദിഖ് ലാലിനോട് കാര്യം പറഞ്ഞത്- വാഴക്കുഴി പറഞ്ഞു. ലൊക്കേഷന്‍ കാണാനാണ് ഇപ്പോള്‍ മൂവരും മസ്‌ക്കറ്റില്‍ എത്തിയിരിക്കുന്നത്.

നോക്കത്താ ദൂരത്ത് കണ്ണും നട്ട്, റാംജി റാവു സ്പീക്കിങ്, ഹിറ്റ്‌ലര്‍ തുടങ്ങി മലയാളത്തില്‍ ഹിറ്റായ ഒത്തിരി ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് ഔസേപ്പച്ചന്‍ വാഴക്കുഴി. ഇതില്‍ റാംജി റാവു സ്പീക്കിംങും ഹിറ്റ്‌ലറും സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കരസ്പര്‍ശം അറിഞ്ഞ ചിത്രങ്ങളാണ്.
'കിങ് ലയര്‍' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. പേര് സൂചിപ്പിയ്ക്കുന്നതുപോലെ നുണകളുടെ രാജാവായാണ് ചിത്രത്തില്‍ ദിലീപെത്തുന്നത്.
സിദ്ദിഖ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ആയിരിക്കും. ദിലീപിനൊപ്പം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ലാല്‍ ആദ്യമായാണ് ദിലീപിനെ സംവിധാനം ചെയ്യുന്നത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞപ്പോള്‍, സിദ്ദിഖ് ദിലീപിനെ വച്ചെടുത്ത 'ബോഡി ഗാര്‍ഡ്' എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications