പ്രിയയ്ക്കും റോഷനും പ്രാധാന്യം നല്‍കാന്‍ തിരക്കഥയില്‍ മാറ്റം വരുത്തിയെന്ന് ഒമര്‍ ലുലു!

മാണിക്യമലരായ പൂവി എന്ന ഗാനം ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളിലടക്കം ഈ ഗാനത്തെക്കുറിച്ചും അഡാര്‍ ലവ് എന്ന സിനിമയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേവലമൊരു കണ്ണിറുക്കലിലൂടെ പ്രേക്ഷഖ ശ്രദ്ധ മുഴുവന്‍ കവര്‍ന്നെടുത്ത താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ സംവിധായകനാണ് ഒമര്‍ ലുലു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഈ ഗാനം പ്രേക്ഷകമനസ്സിലിടം പിടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗാനത്തിന്റെ പുനരാവിഷ്‌കരണം നടത്തിയപ്പോഴും ആ ഇഷ്ടം അതേ പോലെ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞുവെന്നുള്ളതാണ് പ്രധാന സവിശേഷത.

അഡാര്‍ ലവിലെ ഗാനം തരംഗമായി മാറുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗാനം വൈറലായി മാറി പ്രേക്ഷകര്‍ ഏറ്റെടുത്തതിനാല്‍ ഈ സിനിമ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു. പ്രിയയുടെയും റോഷന്റെയും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ ചിന്തിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

adarluv

ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ചിലര്‍ ആരോപിച്ചത്. എന്നാല്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഒമര്‍ ലുലു. സിനിമയിറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറിയ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളിലൊരാളാണ്. സിനിമയുടെ ചിത്രീകരണം പുരഗോമിക്കുന്നതിനിടയിലാണ് ഗള്‍ഫ് ഷോയ്ക്ക് പോയത്. ഇപ്പോള്‍ തിരികെയെത്തി തിരക്കഥ എഴുതുകയാണെന്നും അദ്ദേഹം പറയുന്നു. നിര്‍മ്മാതാവിനെ നഷ്ടത്തിലാക്കാത്ത തരത്തിലുള്ള സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍, സാമ്പത്തികനഷ്ടമില്ലാതെ ഈ സിനിമ പൂര്‍ത്തീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X