പവര്‍ സ്റ്റാറാവാന്‍ മമ്മൂട്ടിയില്ല, അപ്പോള്‍ മോഹന്‍ലാലോ? സംവിധായകന്‍ പറയുന്നത് ഇങ്ങനെ!

Recommended Video

മമ്മൂട്ടിയാണോ മോഹൻലാലാണോ പവർസ്റ്റാറായി എത്തുക? | filmibeat Malayalam

രണ്ട് സിനിമകളേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും ഒമര്‍ ലുലു ഇന്ന് അറിയപ്പെടുന്ന ന്യൂജന്‍ സംവിധായകരിലൊരാളാണ്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് ഈ രണ്ട് സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. ഗൗരവമാര്‍ന്ന വിഷയമായിരുന്നില്ലെങ്കില്‍ക്കൂടിയും ഏത് തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന ചിത്രങ്ങളായിരുന്നു. ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ തുടങ്ങി നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പൂരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. പവര്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. താരരാജാക്കന്‍മാരിലൊരാളായ മമ്മൂട്ടിയായിരിക്കും ചിത്രത്തിലെ നായകന്‍ എന്ന് ഒരു വിഭാഗം മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലായിരിക്കും നായകന്‍ എന്ന് മറുവിഭാഗവും വാദിച്ചിരുന്നു. ഇതേക്കുറിച്ച് സംവിധായകന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

പവര്‍ സ്റ്റാറായി ആരെത്തും

പവര്‍ സ്റ്റാറായി ആരെത്തും

തൃശ്ശൂരിലെ ഗുണ്ടാത്തലവന്റെ കഥയുമായാണ് പവര്‍ സ്റ്റാര്‍ എത്തുന്നതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. അഡാര്‍ ലവിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുകയാണ് ഇപ്പോള്‍. അതിനിടയിലാണ് പുതിയ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് ആരാവും താരങ്ങള്‍ എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി തന്നെയാവും ഈ ചിത്രത്തിലെന്ന് മെഗാസ്റ്റാര്‍ ആരാധകരും അതല്ല ഇത് മോഹന്‍ലാലിനുള്ളതാണെന്ന് താരത്തിന്റെ ആരാധകരും അവകാശവാദം മുഴക്കിയിരുന്നു.

മമ്മൂട്ടിയില്ലെന്നുറപ്പിച്ചു

മമ്മൂട്ടിയില്ലെന്നുറപ്പിച്ചു

പവര്‍ സ്റ്റാറായി മമ്മൂട്ടി എത്തില്ല. സംവിധായകന്‍ തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. മമ്മൂട്ടി നായകനായെത്തുമെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ നായകനായെത്തുന്നത് മമ്മൂട്ടിയല്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് നിരാശയുളവാക്കുന്ന വാര്‍ത്തയാണിത്.

മോഹന്‍ലാലായിരിക്കുമോ?

മോഹന്‍ലാലായിരിക്കുമോ?

മമ്മൂട്ടിയില്ലെന്നുറപ്പിച്ചതോടെയാണ് മോഹന്‍ലാലായിരിക്കുമോ പവര്‍ സ്റ്റാര്‍ എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. സംവിധായകരും താരങ്ങളും ആരാധകരമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ലണ്ടില്‍ വെച്ചുള്ള പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

കട്ടഫാനാണെന്ന് ഒമര്‍ലുലു

കട്ടഫാനാണെന്ന് ഒമര്‍ലുലു

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കട്ടഫാനാണ് താന്‍. എന്നാല്‍ അവരുടെ ആരാധകനാണെന്നുള്ളത് കൊണ്ട് തന്റെ അടുത്ത ചിത്രത്തില്‍ ഇവരുണ്ടായിരിക്കുമെന്ന് വ്യാഖാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. അഡാര്‍ ലവിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പവര്‍ സ്റ്റാര്‍ വാര്‍ത്തകളിലിടം നേടിയത്.

ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാഗം

ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാഗം

ഒമര്‍ ലുലുവിന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങ് റിലീസ് ചെയ്തിട്ട് രണ്ടുവര്‍ഷം തികയുന്നതിനിടയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിനായിരിക്കും പ്രധാന വേഷത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിലീസിനു മുന്‍പേ തരംഗമായ അഡാര്‍ ലവ്

റിലീസിനു മുന്‍പേ തരംഗമായ അഡാര്‍ ലവ്

മാണിക്യ മലരായ പൂവി ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത ഗാനമായിരുന്നു ഇത്. പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും വൈറലായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരുന്നു ഈ തുടക്കക്കാരി. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ പ്രിയ താരമായി മാറിയിരുന്നു. റിലീസിന് മുന്‍പേ തന്നെ തരംഗമായി മാറിയ അഡാര്‍ ലവ് സെപ്റ്റംബറോടെ തിയേറ്ററുകളിലേക്കത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X