വീണ്ടും ഒമര്‍ ലുലുവിന്റെ മാസ്! പവര്‍ സ്റ്റാര്‍ മാത്രമല്ല ഹാപ്പി വെഡ്ഡിങ്ങിന് രണ്ടാം ഭാഗം വരുന്നു..

മലയാള സിനിമയിലെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ന്യൂജനറേഷന്‍ സംവിധായകരില്‍ ഒരാളാണ് ഒമര്‍ ലുലു. ഒമര്‍ ലുലു സംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷമായിരിക്കുയാണ്. 2016 ല്‍ സിജു വില്‍സണ്‍ ഷറഫുദിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ഹാപ്പി വെഡ്ഡിങ്ങ് ആയിരുന്നു ഒമറിന്റെ ആദ്യ സിനിമ.

happywedding

കോളേജ് പശ്ചാതലത്തിലാക്കി ഒരുക്കിയ സിനിമ ഒരു കല്യാണത്തെ പ്രമേയമാക്കിയായിരുന്നു നിര്‍മ്മിച്ചത്. ബിഗ് റിലീസ് സിനിമകള്‍ക്കൊപ്പമായിരുന്നു ഹാപ്പി വെഡ്ഡിഗ് റിലീസിനെത്തിയത്. സിനിമ റിലീസിനെത്തിയ സമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ചും അതിന് വഴിക്കാട്ടിയായ ആളെ കുറിച്ചും ഒമര്‍ ലുലു തന്നെ പറഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം തന്നെ മറ്റൊരു സന്തോകരമായ കാര്യം കൂടി സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹാപ്പി വെഡ്ഡിങ്ങിന് രണ്ടാം ഭാഗം വരുന്നു.

happywedding

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്ന കുറിപ്പില്‍ സംവിധായകന്‍ പറയുന്നതിങ്ങനയാണ്. ഇന്ന് ഹാപ്പിവെഡ്ഡിഗ് റിലീസ് ചെയ്തിട്ട് 2 വര്‍ഷം തികയുന്നു പല തിയറ്ററുകളിലും ആളില്ലാതെ ഷോ നടത്താനാവാതെ ടെന്‍ഷന്‍ അടിച്ച് ഇരുന്ന നേരത്താണ് അഡാറ് ലവിന്റെ പ്രൊഡ്യൂസറായ ഔസേപ്പച്ചന്‍ ആദ്യമായി വിളിക്കുന്നത്. സിനിമ കണ്ടെന്നും നല്ല രീതിയില്‍ പ്രെമോട്ട് ചെയ്താല്‍ പടം സൂപ്പര്‍ ഹിറ്റ് ആവും എന്ന് പറഞ്ഞ് ധൈര്യം തന്ന് അദ്ദേഹം കൂടെ നില്‍ക്കുകയും പടം ഹിറ്റ് ആവുകയും ചെയ്തു. എന്നുമാണ് സംവിധായകന്‍ പറയുന്നത്. അതിനാല്‍ പ്രിയപ്പെട്ട നിര്‍മാതാവ് ഔസേപ്പച്ചന്‍ വാലകുഴിയ്‌ക്കൊപ്പം സന്തോഷത്തോടെ ഹാപ്പി വെഡ്ഡിങ്ങിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയാണെന്നും ഒമര്‍ ലുലു പറയുന്നു.

ഒരു അഡാറ് ലവ് ആണ് ഒമറിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കി സെപ്റ്റംബറോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തും. അഡാറ് ലവിന് ശേഷം പവര്‍ സ്റ്റാര്‍ എന്നൊരു സിനിമ കൂടി ചെയ്യുന്നതായി ഒമര്‍ ലുലു പ്രഖ്യാപിച്ചിരുന്നു. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതിന് മുന്‍പാണ് ഹാപ്പി വെഡ്ഡിങ്ങ് രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X