ഒമര്‍ ലുലുവിന്റെ അടുത്ത മാസ് സിനിമയ്ക്ക് പേരിട്ടു! ആരായിരിക്കും ഈ 'പവര്‍ സ്റ്റാര്‍'?
രണ്ട് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ് ലോകം മുഴുവന്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു സിനിമയുടെ തലവര മാറ്റിയത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഓഗസ്‌റ്റോട് കൂടി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ തന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അടുത്തതായി താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഒമര്‍ ലുലു പുറത്ത് വിട്ടത്. 'പവര്‍ സ്റ്റാര്‍' എന്നാണ് പുതിയ ചിത്രത്തിന്റെ പേരെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും ഒമര്‍ പറയുന്നു.
2016 ല്‍ റിലീസിനെത്തിയ ഹാപ്പി വെഡിങ്ങ് ആയിരുന്നു ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത സിനിമ. സിജു വില്‍സണ്‍, ഷറഫൂദിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാമതായി ചങ്ക്‌സ് എന്ന സിനിമയും ഒമര്‍ സംവിധാനം ചെയ്തിരുന്നു. കോളേജ് പശ്ചാതലത്തിലെത്തിയ സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ രണ്ട് സിനിമകളുടെയും പ്രത്യേകത ചിത്രത്തില്‍ വമ്പന്‍ താരനിര ഇല്ലെന്നുള്ളതായിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഒരു അഡാറ് ലവ് പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയാണ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അടുത്ത വൈറലിനുള്ള സാധ്യത ഈ സിനിമയിലുണ്ടോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











