»   » 'ഒരു അഡാറ് ലവ്' ചെയ്യുന്നതിന് നാല് അഡാറ് നായകന്മാരുടെ ആവശ്യം എന്താണ്? ഒമര്‍ ലുലു പറയുന്നതിങ്ങനെ...

'ഒരു അഡാറ് ലവ്' ചെയ്യുന്നതിന് നാല് അഡാറ് നായകന്മാരുടെ ആവശ്യം എന്താണ്? ഒമര്‍ ലുലു പറയുന്നതിങ്ങനെ...

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ രണ്ട് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു ഹാപ്പി വെഡിങ്ങിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയാണ് ചങ്ക്‌സ്. കോളേജ് പശ്ചാതലത്തിലൊരിക്കിയ സിനിമ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ മൂന്നാമതൊരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഒമര്‍.

പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍! ആരാണെന്ന് അറിയണോ?

സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുന്ന പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇപ്പോള്‍ പല സിനിമകളും പുറത്ത് വരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയും പുതുമുഖങ്ങള്‍ക്ക് പ്രധാന്യം കൊടുത്തു കൊണ്ടാണെന്നാണ് സംവിധായകന്‍ പറയുന്നത്. 'ഒരു അഡാറ് ലവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് അഡാറ് നായകന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്ത് വന്നിട്ടുണ്ട്.

ഒമര്‍ ലുലു


മലയാള സിനിമയില്‍ രണ്ട് സിനിമകള്‍ മാത്രമെ ഒമര്‍ ലുലു സംവിധാനം ചെയ്തിട്ടുള്ളു. കോമഡിയ്ക്ക് പ്രധാന്യം നല്‍കി ഒമര്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

പുതിയ സിനിമ വരുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോവുന്ന മൂന്നാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണ്. 'ഒരു അഡാറ് ലവ'് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് നായകന്മാരെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടരിക്കുകയാണ്.

ഒരു അഡാറ് ലവ്


താന്‍ സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലേക്ക് ചുറുചുറുക്കും ആത്മവിശ്വാസവും നൃത്ത പാടവവുമുള്ള 17 നും 21 നും ഇടയില്‍ പ്രായം വരുന്ന നാല് അഡാറ് നായകന്മാരെ ആവശ്യമുണ്ടെന്ന് ഒമര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്ററില്‍ പറഞ്ഞിരിക്കുകയാണ്.

ഒമറിന്റെ സിനിമകള്‍

2016 മേയില്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ്ങ് എന്ന സിനിമയായിരുന്നു ഒമര്‍ ആദ്യമായി സംവിധാനം ചെയ്തത്. ശേഷം ഈ വര്‍ഷം ചങ്ക്‌സ് എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

സൂപ്പര്‍ താരങ്ങളില്ല

ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ട് സിനിമകളുടെയും പ്രത്യേകത ചിത്രത്തില്‍ പ്രമുഖ താരങ്ങളാരും ഇല്ലെന്നുള്ളതാണ്. ഹാപ്പി വെഡിങ്ങില്‍ സിജു വില്‍സണും ഷറഫൂദീനുമായിരുന്നു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം ഏറെ കാലം പ്രദര്‍ശനം തുടര്‍ന്നിരുന്നു.

ചങ്ക്‌സും അത് തന്നെ

ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ സിനിമയായ ചങ്ക്‌സും പ്രമുഖ താരങ്ങള്‍ അണിനിരക്കാത്ത സിനിമയായിരുന്നു. ചിത്രത്തില്‍ ഗണപതി, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ്്, ഹണി റോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

English summary
Omar Lulu himself took to Facebook to give an update on his next film and the movie had got a rather interesting title.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam