മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച ആ ബാലതാരമാണ് നായകന്‍! ധമാക്കയിലൂടെ അരുണ്‍ ഞെട്ടിക്കുമോ?
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. സനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഒമര്‍ ലുലു സെലിബ്രേഷനെന്ന ക്യാപ്്ഷനും പട്ടായ ബോര്‍ഡും പഴയ ബൈക്കിലിരിക്കുന്ന ചെറുപ്പക്കാരെയുമൊക്കെ കണ്ടപ്പോളേ ഇത് യൂത്ത് എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കളര്‍ഫുള്‍ എന്റര്‍ടൈനറുമായാണ് ഇത്തവണത്തെ വരവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി സ്‌കൂളും കോളേജുമൊന്നുമില്ലാത്ത സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. അഡാര്‍ ലവിന് ശേഷം പുറത്തിറങ്ങുന്ന സിനിമ ഏതായിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് ധമാക്കയിലൂടെയാണ് സംവിധായകന്‍ മറുപടി നല്‍കിയത്. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട്. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ആരാണ് നായകനായി അഭിനയിക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അരുണ്‍ ധമാക്കയിലൂടെ നായകനായി അരങ്ങേറുകയാണെന്ന സന്തോഷം പങ്കുവെച്ചാണ് സംവിധായകന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ബാലതാരത്തില്‍ നിന്നും നായകനിലേക്കുള്ള അരുണിന്റെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ധമാക്കയുടെ പുതിയ വിശേഷത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആരാണ് പടത്തിലെ നായകൻ?
ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച "അരുൺ " ആണ് ധമാക്കയിലെ നായകൻ. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ കാസ്റ്റ് ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയെന്നും ഒമര്‍ ലുലു കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നായകനെ പരിചയപ്പെടുത്തിയത്.

നിര്‍മ്മാതാവ് പിന്‍മാറിയിരുന്നു
ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം എകെ നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി യെന്നും ഒമര്‍ ലുലു പറയുന്നു.

നിയോഗം പോലെ
അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ,പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോർട്ട് കൂടെ ഉണ്ടാവണം . ധമാക്കയിലെ മറ്റു താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് അനൗണ്ഡസ് ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ബാലതാരത്തില്‍ നിന്നും നായകനിലേക്ക്
പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ സിനിമകളില്‍ ബാലതാരമായെത്തിയ അരുണിനെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഭാവിയില്‍ ഈ താരവും നായകനായി അരങ്ങേറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. സ്പീഡ് ട്രാക്ക്, സൈക്കിള്‍, മുദ്ദുഗൗ തുടങ്ങിയ സിനിമകളിലും അരുണ്‍ വേഷമിട്ടിരുന്നു. എന്നായിരിക്കും താരം നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. നേരത്തെ അഡാര്‍ ലവില്‍ നായകനാവാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. അന്ന് നഷ്ടമായ അവസരമാണ് ഇപ്പോള്‍ ധമാക്കയിലൂടെ അരുണിനെ തേടിയെത്തിയിട്ടുള്ളത്.
Recommended Video

ഡോക്ടര്‍ അശ്വതിയെയാണ് അരുണ്‍ ജീവിതസഖിയാക്കിയത്. അരുണിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അന്ന് തിളങ്ങിയിരുന്ന ബാലതാരങ്ങള്‍ എല്ലാം എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള പുനസമാഗമം അവര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











