Mohanlal: സാജിദ് ബ്രോ പൊളിച്ചു!! മോഹൽലാലിന് അഭിനന്ദനവുമായി സംവിധായകൻ....
മോഹൻലാൽ ഒരു ക്ലീൻ എന്റർടെയ്നറാണെന്നും ,സിനിമ അടിപൊളിയായിട്ടുണ്ടെന്നും ഒമർലുലു ഫേസ്ബുക്കിൽ കുറിച്ചു.
തിയേറ്ററുകൾ ഇളക്കി മറിച്ച് മുന്നേറുകയാണ് മഞ്ജുവാര്യർ ചിത്രം മോഹൻലാൽ. വിഷു റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓരോ രംഗങ്ങളും ആരാധകരെ ഇളക്കി മറിക്കുന്ന വിധത്തിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന് പുകഴത്തി സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മോഹൻലാൽ ഒരു ക്ലീൻ എന്റർടെയ്നറാണെന്നും ,സിനിമ അടിപൊളിയായിട്ടുണ്ടെന്നും ഒമർലുലു ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാലിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ദിനത്തിൽ ജനിച്ച് മീനാക്ഷിയുടെ കഥായാണ് മോഹൻലാൽ. വളരും തോറും മീനൂട്ടി കടുത്ത മോഹൻലാൽ ആരാധികയായി മാറുന്നു. മീനുട്ടിയായി മഞ്ജുവാര്യർ എത്തുമ്പോൾ ഭർത്താവ് സേതുമാധാവനായി ഇന്ദ്രജിത്ത് സുകുമാനരനും തകർത്ത് അഭിനയിച്ചിട്ടുണ്ട്. കെ പി എ സി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രദീപ് കോട്ടയം തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സുനീഷ് വരനാട് തിരക്കഥ എഴുതി സാജിദ് യാഹിയായണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മോഹൻലാൽ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ ചിത്രത്തിൽ പരാമര്‍ശിക്കുന്നുണ്ട്..


Click it and Unblock the Notifications











