twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓവര്‍ ഹൈപ്പും എക്‌സപോഷറും കൂടിയേ തീരൂ! വിമര്‍ശനങ്ങളെ ഒടി വെച്ച് ഒടിയന്‍ മുന്നേറുമെന്നും ഒമര്‍ ലുലു!

    |

    സോഷ്യല്‍ മീഡിയയിലെങ്ങും ഒടിയനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അരങ്ങുതകര്‍ക്കുന്നത്. റിലീസിന് ശേഷവും വാര്‍ത്തകളിലും നവമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ. സിനിമയ്ക്ക് നേരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ചും മോശം പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ നമ്മള്‍ കണ്ടതാണ്. കരുതിക്കൂട്ടിയുള്ള ആക്രമമാണ് ഇപ്പോഴത്തേതെന്നും മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നു ഇതെന്നുമൊക്കെയായിരുന്നു സംവിധായകന്‍ പറഞ്ഞത്. പോസ്റ്റര്‍ കീറുന്നതും ചെരുപ്പ് മാല തൂക്കുന്നതുമൊക്കെയായിരുന്നു പലരും ചെയ്തത്. അത്തരക്കാരെ കൈയ്യോടെ പിടികൂടിയതും പിന്നീട് ചെയ്യിപ്പിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം കണ്ടതാണ്. ഇത്രയധികം താറടിക്കാനുള്ള ഒന്നും സിനിമയിലില്ലെന്നും മികച്ച ചിത്രമാണ് ഒടിയനെന്നും വ്യക്തമാക്കി സംവിധായകനായ ഒമര്‍ ലുലു രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. പോസ്റ്റിലൂടെ തുടര‍ന്നുവായിക്കാം.

    ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!

    ഒടിയൻ റിലീസ് ചെയ്ത അന്ന്മുതൽ ആ ചിത്രത്തിന് നേരെ വന്നുകൊണ്ടിരിക്കുന്ന നെഗറ്റീവ് റിവ്യൂസും, കടന്നാക്രമണവുമെല്ലാം കണ്ടുകൊണ്ടാണ് ഞാൻ പടം കാണാൻ കയറിയത്.ഇത്രയേറെ വിമർശിക്കപ്പെടേണ്ടേ ഒരു ചിത്രമാണോ ഒടിയൻ എന്ന് തോന്നിപ്പോയി കണ്ടുകഴിഞ്ഞപ്പോൾ ,അത്രയേറെ മികച്ച രീതിയിൽ തന്നെ ഒരു നവാഗത സംവിധായകനായിട്ടുകൂടി ശ്രീകുമാർ മേനോൻ ഒടിയൻ well crafted ആയി make ചെയ്തിട്ടുണ്ട്.ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ,പശ്ചാത്തല സംഗീതവുമെല്ലാം വളരെ മികവ് പുലർത്തിയിട്ടുണ്ട്.

    Omar Lulu

    Recommended Video

    ഒടിയൻ മലയാളത്തിന്റെ അഭിമാനം | filmibeat Malayalam

    സംവിധായകൻ ശ്രീകുമാർ മേനോന് നേരെ വരുന്ന പ്രധാന വിമർശനം ചിത്രത്തിന് ഓവർ ഹൈപ്പ് കൊടുത്തു എന്നതാണ് ,എന്നാൽ അത് എങ്ങനെയാണ് വിമർശനത്തിന് വിധേയമാക്കുക ? കാരണം ഒടിയൻ ചെറിയ ബഡ്ജറ്റിൽ mouth പബ്ലിസിറ്റി കൊണ്ട് വിജയിക്കും എന്ന രീതിയിൽ ഒരുക്കിയ ഒരു കൊച്ചു ചിത്രമല്ല , വൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു വലിയ ചിത്രമാണ് .അതുകൊണ്ട് തന്നെ ആ ചിത്രത്തിന് തീർച്ചയായും ഇത്രത്തോളം തന്നെ പ്രീറിലീസ് ഹൈപ്പും,എക്സ്പോഷറും കൂടിയേ തീരു . ഈ ചിത്രത്തെ കൊന്നുവിളിക്കുന്നതിനിടയിൽ മറന്നുകൂടരുതാത്ത വലിയൊരു പേരുണ്ട് "മോഹൻലാൽ എന്ന മഹാനടന്റെ " ,അദ്ദേഹത്തിന്റെ രണ്ടു വര്ഷം നീണ്ട കഠിനാധ്വാനത്തിന്റെയും ,അർപ്പണബോധത്തിന്റെയും ആകെത്തുകയാണ് ഒടിയൻ. വരും ദിവസങ്ങളിൽ സകല വിമർശനങ്ങളെയും ഒടിയൻ ഓടിവെച്ചു തിയറ്ററിന്റെ രാവിരുട്ടിന്‌ ആസ്വാദനത്തിന്റെയും ,ആരവങ്ങളുടെയും കമ്പളം പുതയ്ക്കും എന്ന് തീർച്ചയാണ്.

    English summary
    Omar Lulu's comment about Odiyan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X