ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാറായി ഈ താരം, ഇത് ശരിക്കും പൊളിക്കും, ഉറപ്പിച്ചോളൂ!
Recommended Video

പുതിയ സിനിമയുമായി എത്തുന്നുണ്ടെന്ന് ഒമര്‍ ലുലു പ്രഖ്യാപിച്ചപ്പോള്‍ മുതലേ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. നേരത്തെ ചെയ്ത സിനിമകളിലുള്ള അതേ പ്രതീക്ഷ തന്നെയാണ് സിനിമാപ്രേമികളെ ഉദ്വേഗഭരിതരാക്കുന്നത്. പവര്‍ സ്റ്റാറാണെന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ സംവിധായകന്‍ സിനിമയിലെ നായകനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇതോടെയാണ് മമ്മൂട്ടിയായിരിക്കും നായകനെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. പിന്നീട് മെഗാസ്റ്റാറല്ല തന്റെ സിനിമയിലെ നായകന്‍ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് ഈ രണ്ട് സിനിമകളാണ് ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങിയത്. മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് പുരോഗമിച്ച് വരികയാണ്. കേരളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ സംസാരിവിഷയമായ ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്രിയപ്രകാശ് വാര്യരേയും റോഷനെയും മാണിക്യ മലരായ പൂവിയേയും സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് പ്രിയാ വാര്യരുടെ ജീവിതം മാറി മറിഞ്ഞത്. ദേശീയമാധ്യമങ്ങളടക്കം ഈ താരസുന്ദരിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്ന സമയം കൂടിയായിരുന്നു അത്. അഡാര്‍ ലവിന് ശേഷമായിരിക്കും ഒമര്‍ ലുലു പവര്‍ സ്റ്റാറിലേക്ക് കടക്കു. സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

പവര്‍ സ്റ്റാര്‍ ആരാണെന്ന് വെളിപ്പെടുത്തി
സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരായിരിക്കും നായകനായെത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. മമ്മൂട്ടിയല്ലെങ്കില്‍ പിന്നെ ആരാണ് നായകനായി എത്തുന്നതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. യുവതാരങ്ങളില്‍ ആരെങ്കിലുമായിരിക്കുമോ സിനിമയിലേക്കെത്തുന്നതെന്നും സംശയമുണ്ടായിരുന്നു. എല്ലാവിധ ആകാംക്ഷയും അവസാനിപ്പിച്ച് സംവിധായകന്‍ തന്നെ ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇഷ്ടതാരത്തെ വെച്ച് സിനിമ
ബാബു ആന്റണിയാണ് ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാറില്‍ നായകനായി എത്തുന്നത്. കുട്ടിക്കാലം മുതല്‍ ബാബു ആന്റണിയുടെ ആക്ഷന്‍ സിനിമകളുടെ ആരാധകനായിരുന്നു താന്‍. സിനിമയിലെത്തി സംവിധായകനായപ്പോള്‍ അദ്ദേഹത്തെ നായകനാക്കി ആക്ഷന്‍ സിനിമയൊരുക്കാന്‍ പോവുകയാണ്. നീണ്ട നാളത്തെ ആഗ്രഹം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ശക്തമായ തിരിച്ചുവരവായിരിക്കണമെന്ന് ആരാധകര്‍
ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്ന് അറിഞ്ഞപ്പോഴേ ആരാധകരും ത്രില്ലിലാണ്. അദ്ദേഹത്തിന്റെ കരിയറിലെ ശക്തമായ തിരിച്ചുവരവിനായിരിക്കണം ഈ ചിത്രം വഴിയൊരുക്കേണ്ടതെന്ന നിര്‍ദേശമാണ് പലരും നല്‍കിയിട്ടുള്ളത്. ആരാധകരുടെ കമന്റുകള്‍ക്ക് സംവിധായകന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ആരാധകരോടൊപ്പം സംവധിക്കുന്ന ആ നല്ല മനസ്സിന് കൈയ്യടിയുണ്ടെന്നും മറ്റ് ചിലര്‍ കുറിച്ചിട്ടുണ്ട്.

ബാബു ആന്റണിയെക്കുറിച്ച്
എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാൻ .ഇപ്പോൾ സംവിധായകൻ ആയപ്പോൾ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷൻ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാൻ പോവുകയാണ്.

അഡാര്‍ ലവിന് ശേഷം
നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന അഡാര്‍ ലവ് പൂര്‍ത്തിയാക്കി റിലീസ് ചെയ്തതിന് ശേഷമായിരിക്കും ഈ സിനിമയുടെ റിലീസ്. സെപ്റ്റംബറോടെ അഡാര്‍ ലവ് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. മാസ്റ്റര്‍പീസിന്റെ നിര്‍മ്മാതാവായ സിഎച്ച് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരപദവിയോ സാറ്റലൈറ്റ് റൈറ്റോ നോക്കാതെയാണ് അദ്ദേഹം ഈ സിനിമ നിര്‍മ്മിക്കാന്‍ സന്നദ്ധനായത്. 2019 ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
പോസ്റ്റ് കാണൂ
ഒമര്‍ ലുലുവിന്‍റെ പോസ്റ്റ് കാണൂ.


Click it and Unblock the Notifications