റഹ്‌മാനൊക്കെ ഉണ്ടെന്ന് കേട്ട് കേറിയതാണ്! എന്താണ് ചെയ്ത് വെച്ചിരിക്കുന്നത്? ഒമര്‍ ലുലുവിനോട് ആരാധകര്‍
ആദ്യ സിനിമ തന്നെ വലിയ വിജയമായതോടെ ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ ശ്രദ്ധേയനായി മാറിയ താരമാണ് ഒമര്‍ ലുലു. 2016 ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയാണ് ഒമറിന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നാലെ വന്ന സിനിമകളൊക്കെ ഓരോ തരത്തില്‍ വിവാദങ്ങളില്‍പ്പെട്ടു. ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്കും അദ്ദേഹം വളര്‍ന്നു. എന്നാല്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളാണ് സംവിധായകന് നേരിടേണ്ടി വന്നത്.
അവസാനമായി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്‌സ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത പടത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാലിപ്പോള്‍ ബാഡ് ബോയ്്‌സ് ഒടിടിയില്‍ റിലീസ് ചെയ്തതോടെ വീണ്ടും സിനിമ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി തുടങ്ങി. ഇതില്‍ പ്രതികരിച്ച് സംവിധായകനും രംഗത്ത് വന്നു. എന്ന് തുടങ്ങി നിരവധിയാളുകളാണ് അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുന്നത്.

ബാഡ് ബോയ്‌സ് ആന്‍ ഒമര്‍ ഫണ്‍, കുറെ പേര്‍ക്ക് ഇഷ്ടപ്പെട്ടു കുറെ പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്തായാലും കണ്ട എല്ലാവര്‍ക്കും നന്ദി. അടുത്ത സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നായി മാറട്ടെ... എല്ലാവരോടും സ്‌നേഹം മാത്രം എന്ന് പറഞ്ഞാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. മാത്രമല്ല സിനിമ കണ്ടിട്ട് അഭിപ്രായം പങ്കുവെച്ച ആളുകളുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഒമര്‍ ലുലു പുറത്ത് വിട്ടിരിക്കുകയാണ്.
അടുത്ത കാലത്തൊന്നും ഒരു പടം കണ്ടിട്ട് ഇത്രത്തോളം ചിരിച്ചിട്ടില്ല. ബാഡ് ബോയ്‌സ് തന്നതിന് നന്ദി എന്ന് പറഞ്ഞ് കൊണ്ടാണ് സോന എന്ന യുവതി എത്തിയിരിക്കുന്നത്. പിന്നാലെ ഒമറിക്കാ ഒരുപാട് ചിരിപ്പിക്കാന്‍ ബാഡ് ബോയ്‌സിന് സാധിച്ചു എന്നിങ്ങനെ പറഞ്ഞ് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സംവിധായകന്‍ നന്ദിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയെയും ഒമര്‍ ലുലുവിനെയും വിമര്‍ശിച്ച് കൊണ്ടാണ് ആരാധകര്‍ വന്നിരിക്കുന്നത്.
'ഇനിയും ഒമര്‍ നിങ്ങളെ വിശ്വസിക്കുന്നില്ല, അംഗീകരിക്കുന്നില്ല. ഇതൊരു പൊട്ട പടം ആയിരുന്നു എന്ന് 'ഹാപ്പി വെഡ്ഡിങ്' കണ്ട് ഒരുപാട് ചിരിച്ച ഞങ്ങളാണ് പറയുന്നത്. റഹ്‌മാന്‍ ഒക്കെ ബാഡ് ബോയ്‌സില്‍ ഉണ്ടെന്ന് അറിഞ്ഞു ആകാംഷയോടെ കാത്തിരുന്ന് തിയേറ്ററില്‍ കണ്ട പടം ആണ്. എന്താണ് ചെയ്തു വെച്ചേക്കുന്നത്. എന്തായാലും അത് വിട്ടേക്ക്, അടുത്ത പടം നന്നായി ചെയ്യൂ ആശംസകള്‍... സത്യം പറയാലോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ അടുത്ത കാലത്ത് ഇത്തരം കൂതറ പടം ഞാന്‍ കണ്ടിട്ടില്ല... എന്നിങ്ങനെ വ്യാപക വിമര്‍ശനമാണ് ഒമറിന് ലഭിക്കുന്നത്.

പിന്നീട് വന്ന സിനിമകള്‍ കണ്ടപ്പോള്‍ ഹാപ്പി വെഡിങ് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്തതാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. അല്ലേല്‍ പണി അറിയാവുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഹാപ്പി വെഡിങ് ക്രൂ ആയി ഉണ്ടായിരുന്നു. ഇതാണ് മക്കളെ സത്യം.
ഇനി സിനിമകള്‍ ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റ് ശ്രദ്ധിക്കുക ബ്രോ. ആദ്യത്തെ പടം എന്ത് രസമായിരുന്നു. പിന്നെ പിന്നെ എന്തോ സംഭവിച്ചു. കുറെ പടത്തില്‍ ഡബിള്‍ മീനിങ് കയറ്റി പിന്നെ വെറുപ്പിക്കല്‍ കോമഡി ആയി. അവസാനം വന്ന ബാഡ് ബോയ്‌സ് എങ്ങനെ കണ്ടിരിക്കും എന്ന് തന്നെ ആയി. റഹ്‌മാന്‍, ബാബു ആന്റണി വലിയ പ്രഗത്ഭരായ നടന്മാരെ അഭിനയിക്കാന്‍ കിട്ടിയിട്ടും ഒന്നനും ശരിയായില്ല. നല്ല സ്‌ക്രിപ്റ്റ് എഴുതുന്നവരെ കണ്ടെത്തൂ, എന്നിട്ട് ഡയറക്റ്റ് ചെയ്യു. എന്തെങ്കിലും ചെയ്ത് വെക്കാതെ ചെയ്യുന്നത് ഒരു സിനിമയാണെങ്കില്‍ അത് ഏറ്റവും ബെസ്റ്റ് സിനിമ ആവട്ടെ...' എന്നിങ്ങനെ സംവിധായകന് ഉപദേശം കൊടുത്തും ചിലരെത്തുന്നുണ്ട്.


Click it and Unblock the Notifications











