twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2019ല്‍ പുതിയ ചിത്രം, താരങ്ങളെ തേടി ഒമര്‍ ലുലു; സുന്ദരന്മാര്‍ക്ക് മുന്‍ഗണന!

    |

    ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഒമര്‍ ലുലു തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ചങ്ക്‌സിന് ശേഷം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അഡാര്‍ ലൗ പൂര്‍ത്തിയാക്കിയ ശേഷം ബാബു ആന്റണിയെ നായകനാക്കി പവ്വര്‍ സ്റ്റാര്‍ എന്ന ചിത്രമായിരിക്കും ഒമര്‍ സംവിധാനം ചെയ്യുക ഇതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കുക.

    omarlulu

    2019ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് നായകന്മാരേയും സഹനടന്മാരേയുമാണ് ആവശ്യം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 21നും 25നും ഇടയില്‍ പ്രായമുള്ളവരെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. കറുത്ത സുന്ദരന്മാരും വെളുത്ത സുന്ദരന്മാരും തങ്ങളുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യാനാണ് നിര്‍ദേശം. എഡിറ്റ് ടൂള്‍സ് ഉപയോഗിച്ച് സുന്ദരമാക്കിയ ചിത്രങ്ങള്‍ അയക്കരുതെന്നും നിര്‍ദേശമുണ്ട്. ഇഷ്ടപ്പെടുന്നവരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ ട്രെയിനിംഗും നല്‍കുന്നതാണ്.

    <strong>മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തതുപോലെയാവുമെന്ന് ഇന്ദ്രന്‍സ്</strong>മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തതുപോലെയാവുമെന്ന് ഇന്ദ്രന്‍സ്


    ഈ വര്‍ഷം ഏപ്രില്‍ മാസം തിയറ്ററില്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ചിത്രീകരണം ആരംഭിച്ച അഡാര്‍ ലൗവിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാട്ടില്ല. അതേ സമയം ചിത്രം സെപ്തംബറില്‍ തിയറ്ററിലെത്തുമെന്നും അതിന് പിന്നാലെ പവര്‍ സ്റ്റാറിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഒമര്‍ ലുലു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ചങ്ക്‌സിന്റെ രണ്ടാം ഭാഗവും ഒമര്‍ പ്രഖ്യാപിച്ചിരുന്നു.


    2019ല്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒമറിന്റെ നിര്‍മാണ സംരംഭമായ ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ആദ്യ ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്.

    English summary
    omar lulu new movie casting call
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X