ഒരു കളര്‍ഫുള്‍ എന്റര്‍ടെയിനര്‍! ഒമര്‍ ലുലുവിന്റെ 'ധാമക്ക'യില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ചങ്ക്‌സ്. ഹണി റോസ്, ബാലു വര്‍ഗീസ്, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 2017 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്. കോമഡിയെ മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഈ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്ന കാര്യം സംവിധയാകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് സിനിമയുടെ പേരില്‍ പല പ്രചരണങ്ങളും നടന്നു.

ചങ്ക്സ് 2 എന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രം ധമാക്ക എന്ന പേരിലാണ് വരുന്നത്. ടിക് ടോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റിയ ഫുക്ക്രു ധാമക്കയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചിരിക്കുന്നത്.
ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്..
എന്റെ പുതിയ ചിത്രമായ ''ധമാക്ക''യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ .പതിവ് പോലെ തന്നെ പ്രധാന വേഷത്തില്‍ എത്തുന്നത് വലിയ താരം ഒന്നുമല്ലെങ്കിലും, നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി താരങ്ങളാല്‍ സമ്പന്നമായിരിക്കും ''ധമാക്ക''.. ഒരു കളര്‍ഫുള്‍ എന്റെര്‍റ്റൈനെര്‍ ഒരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാവരുടെയും കട്ട സപ്പോര്‍ട്ടും ഷെയറും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങള്‍ക്ക് മുന്നിലേക്ക്....''ധമാക്ക' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. NB : ഈ ചിത്രത്തില്‍ കോളേജും, സ്കൂളും ഉണ്ടായിരിക്കുന്നതല്ല..


Click it and Unblock the Notifications











