തന്‌റെ പേരില്‍ വ്യാജ കാസ്റ്റിംഗ് കോള്‍, നിയമനടപടിക്ക് ഒരുങ്ങി സംവിധായകന്‍ ഒമര്‍ ലുലു

By Midhun Raj

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്. പിന്നാലെ ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ സിനിമകളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ മോളിവുഡില്‍ പുറത്തിറങ്ങി. എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് സംവിധായകന്‌റെതായി ഇതുവരെ കൂടുതലായി പുറത്തിറങ്ങിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് ഒമര്‍ ലുലു. സംവിധായകന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Recommended Video

തന്‌റെ പേരില്‍ വ്യാജ കാസ്റ്റിംഗ് കോള്‍, നിയമനടപടിക്ക് ഒരുങ്ങി സംവിധായകന്‍ ഒമര്‍ ലുലു

omar-lulu

അതേസമയം ഒമര്‍ ലുലുവിന്‌റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ വ്യാജ കാസ്റ്റിംഗ് കോള്‍ നടത്തുന്ന വ്യക്തിയെ തുറന്നുകാട്ടിയാണ് സംവിധായകന്‍ എത്തിയത്. തന്‌റെ ചിത്രം ഡിസ്‌പ്ലേ പിക്ചറാക്കി ഉപയോഗിച്ചുകൊണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ ഒരാള്‍ വ്യാജ കാസ്റ്റിംഗ് കോള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സംവിധായകന്‍ പറയുന്നു. വാട്‌സ്ആപ്പ് ചാറ്റിന്‌റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് ഒമര്‍ ലുലുവിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

സംവിധായകന്‌റെ വാക്കുകളിലേക്ക്: ഫേക്ക് കാസ്റ്റിംഗ് കോള്‍, എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യു എസ് നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്‌സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജ് അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൗമ്യ മേനോന്‍, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നിയമ നടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദിയായിരിക്കുന്നതല്ല, സംവിധായകന്‍
ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്റണിയെ നായകനാക്കിയുളള സിനിമയാണ് ഒമര്‍ ലുലുവിന്‌റെതായി വരുന്നത്. പവര്‍സ്റ്റാര്‍ എന്ന് പേരിട്ട ആക്ഷന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, ബാബുരാജ്, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കോവിഡ് വ്യാപനം കാരണമാണ് ഒമര്‍ ലുലുവിന്‌റെ പവര്‍സ്റ്റാര്‍ വൈകിയത്. ബാബു ആന്റണി ചിത്രത്തിന്റെ ഫാന്‍മേഡ് പോസ്റ്ററുകള്‍ മുന്‍പ് ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X