ഒമര്‍ ലുലുവിന്റെ സംവിധാനമില്ല! ചങ്ക്‌സ് 2 വരുന്നത് മറ്റൊരാളിലൂടെ, വെളിപ്പെടുത്തലുമായി സംവിധായകന്‍!!
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ ചിത്രമാണെങ്കിലും തിയറ്ററുകളിലേക്ക് എത്തിയ ചിത്രം പ്രതീക്ഷിച്ച പോലെ വിജയം കരസ്ഥമാക്കിയിരുന്നില്ല. ഒരു അഡാറ് ലവിന്റെ വിശേഷങ്ങള്‍ പറയാന്‍ ഫേസ്ബുക്ക് ലൈവിലെത്തിയ സംവിധായകന്‍ ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ്.
ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ചങ്ക്‌സ്. ബാലു വര്‍ഗീസ്, ഹണി റോസ്, ഗണപതി ലാല്‍, ധര്‍മജന്‍, ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചങ്ക്‌സിന് രണ്ടാം ഭാഗം വരുന്നതായി നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രം തന്റെ അസോസിയേറ്റായ ഉബൈനി ഇബ്രാഹിം സംവിധാനം ചെയ്യുമെന്നാണ് സംവിധായകന്‍ പറയുന്നത്.

നേരത്തെ മുന്‍ പോണ്‍സ്റ്റാര്‍ മിയ ഖലീഫയോ സണ്ണി ലിയോണോ ചങ്കസ് 2 വില്‍ അഭിനയിക്കാന്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മിയ ഇല്ലെന്നുള്ള കാര്യം വ്യക്തമായിരുന്നു. സണ്ണി പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുമെന്നായിരുന്നു സൂചന എങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് സണ്ണി ലിയോണ്‍.
ഒമര്‍ ലുലു അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയാണ് പാത്തു വെഡ്‌സ് ഫ്രീക്കന്‍. അഡാറ് ലവിലൂടെ ശ്രദ്ധേയായ നൂറിന്‍ ഷെരീഫാണ് ഈ ചിത്രത്തിലും നായിക. ഇത് മാത്രമല്ല ബാബു ആന്റണിയെ നായകനാക്കി പവര്‍സ്റ്റാര്‍ എന്നൊരു സിനിമ കൂടി ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്നുണ്ട്. ഈ രണ്ട് സിനിമകളില്‍ ഏതെങ്കിലും ഒരു സിനിമ ഉടന്‍. സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍.


Click it and Unblock the Notifications











