അവളെ കണ്ടപ്പോ ഞാന്‍ ഞെട്ടി..! കളള കണ്ണുളള പെണ്‍കുട്ടി! ധമാക്കയിലെ ദീദി ദീദി റീമിക്‌സ് ഗാനം പുറത്ത്
അഡാറ് ലവിന് പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ധമാക്ക. ഇത്തവണയും കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. നവംബര്‍ 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

പൊട്ടി പൊട്ടി എന്നു തുടങ്ങുന്ന ആഘോഷ ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഖാലിദ് ഒരുക്കിയ അറബി ഹിറ്റ് ഗാനം ദീദി ദീദിയുടെ ഒഫീഷ്യല്‍ റിമിക്‌സ് കൂടിയാണ് ഈ പാട്ട്. ഗോപി സുന്ദറാണ് ധമാക്കയിലെ ഗാനം റീമിക്‌സ് ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മുകേഷും ഉര്‍വ്വശിയും ഒന്നിച്ച ചിത്രം കൂടിയാണ് ധമാക്ക. സ്‌കൂള്‍, കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications











