കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായി ഒമര്‍ ലുലു വീണ്ടും! ധമാക്കയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

By Midhun Raj

അഡാറ് ലവിന് പിന്നാലെ ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണുളളത്. മുകേഷ്, ഉര്‍വ്വശി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ആണ് നായകനായി എത്തുന്നത്. ഇത്തവണ ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.

dhamaka

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ധമാക്കയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ധമാക്കയിലെ താരങ്ങളെയെല്ലാം കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഗോപി സുന്ദറാണ് ധമാക്കയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രം നവംബര്‍ 15ന് തിയ്യേറ്ററുകളിലേക്ക് എത്തും. സ്‌കൂള്‍, കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X