മായാവി കുട്ടൂസന്‍ പാട്ടുമായി ഒമര്‍ ലുലു! ധമാക്കയിലെ പുതിയ ഗാനം പുറത്ത്‌

By Midhun Raj

അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ധമാക്ക. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 20നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി നായികയായി എത്തുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

dhamaka

ബാലരമയിലെ മായാവി ചിത്രകഥ കഥാപാത്രങ്ങളെ വരികളില്‍ കൂട്ടിയിണക്കി ഉളളതാണ് പുതിയ പാട്ട്. മായാവി കൂട്ടൂസന്‍ പാട്ട് എന്ന് പേരിലാണ് ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ബ്ലെസ്ലീയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. തൃശ്ശൂര്‍, തായ്‌ലാന്റിലെ പട്ടായ തുടങ്ങിയവിടങ്ങളായിരുന്നു ധമാക്കയുടെ പ്രധാന ലൊക്കേഷനുകള്‍.

ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ്, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഇന്നസെന്റ്, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു, സാബുമോന്‍, ആനി ലിബു, മിഷേല്‍, നൂറിന്‍ ഷെരീഫ്, ഉര്‍വ്വശി, നേഹ സക്‌സേന,നിഖിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ഒമറിന്റെ കഥയ്ക്ക് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ലാല്‍ തുടങ്ങിയവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

More from Filmibeat

Read more about: omar lulu dhamaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X