അഡാറ് ലവ് കഴിഞ്ഞ് ഒമര്‍ ലുലുവിന്റെ ധമാക്ക! പട്ടായയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സിനിമ,റിലീസ് ഡേറ്റ്
ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ഇത്തവണയും ഒരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. നിക്കി ഗല്‍റാണി നായികയായി എത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സിനിമയുടെ ഷൂട്ടിംഗ് പട്ടായയില്‍ പൂര്‍ത്തിയായതായി സംവിധായകന്‍ അറിയിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്ന സിനിമ നവംബര്‍ 15ഓടെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗിനിടെ പകര്‍ത്തിയ രസകരമായ ലൊക്കേഷന്‍ ചിത്രങ്ങളും സംവിധായകന്‍ പങ്കുവെച്ചിരുന്നു. സ്‌കൂള്‍,കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തുന്നത്.
ഗോപി സുന്ദറാണ് ഇത്തവണ ഒമര്‍ ലുലു ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്നറായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ലാല്‍, മുകേഷ്, ഉര്‍വ്വശി, സലീംകുമാര്‍, ഹരീഷ് കണാരന്‍, സാബുമോന്‍ അബ്ദുസമദ്, ടിക്ക് ടോക്ക് താരം ഫുക്രു തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











