ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി...! ഒമര്‍ ലുലു ചിത്രം ധമാക്കയിലെ ആഘോഷ ഗാനം പുറത്ത്
ഒമര്‍ ലുലുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ധമാക്ക. ഒരു അഡാറ് ലവിന് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണുളളത്. മുകേഷ്, ഉര്‍വ്വശി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ആണ് നായകനായി എത്തുന്നത്.

റിലീസിനൊരുങ്ങുന്നതിനിടെ സിനിമയിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിലൊരുങ്ങിയ 'ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി' എന്ന പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഇത്തവണയും ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്നറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. സ്‌കൂള്‍, കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം നവംബര്‍ 15ന് തിയ്യേറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











