നൃത്തചുവടുകളുമായി നൂറിന്‍ ഷെരീഫും അരുണും! ധമാക്കയുടെ ടൈറ്റില്‍ സോങ് പുറത്ത്

By Midhun Raj

അഡാറ് ലവിന് പിന്നാലെ ഒമര്‍ ലുലുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. ഇത്തവണയും ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. നേരത്തെ റിലീസ് മാറ്റിവെച്ച സിനിമ ജനുവരി 2നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ധമാക്കയിലെ പുതിയൊരു ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

dhamaka

സിനിമയുടെ ടൈറ്റില്‍ സോങ്ങാണ് വന്നിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ച മിക്ക താരങ്ങളും എത്തുന്ന ഒരടിപൊളി പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. അക്ബര്‍ ഖാന്‍, സയനോര ഫിലിപ്പ്, ശ്വേതാ അശോക്, നന്ദ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ ഗാനത്തിന് ബികെ ഹരിനാരായണന്‍ വരികള്‍ എഴുതിയിരിക്കുന്നു.

മുകേഷും ഉര്‍വ്വശിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ധമാക്ക. ഇവര്‍ക്കൊപ്പം ഇന്നസെന്റ്, സാബുമോന്‍, സൂരജ്, നേഹ സക്‌സേന, ശാലിന്‍ സോയ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്‌കൂള്‍, കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ധമാക്കയുടെ നിര്‍മ്മാണം.

More from Filmibeat

Read more about: omar lulu dhamaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X