»   » സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നുണ്ടോ? ഒമര്‍ ലുലുവിന് പറയാനുള്ളത് കേട്ട് നോക്കു!!

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നുണ്ടോ? ഒമര്‍ ലുലുവിന് പറയാനുള്ളത് കേട്ട് നോക്കു!!

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ സുതാര്യമായതോടെ എന്തിനെയും ആരെയും ആര്‍ക്കും വിമര്‍ശിക്കാം എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. അവ അതിര് കടക്കുന്നുണ്ടോന്ന് ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ളതാണ് വാസ്തവത്തില്‍ സംഭവിക്കുന്ന കാര്യം. അവര്‍ക്ക് കിടിലന്‍ മറുപടിയുമായി നവാഗത സംവിധായകനായ ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

എന്തിനേയും വിമര്‍ശനാത്മകമായി സമീപിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍, എന്നാല്‍ ഇത് കുറച്ച് അതിര് വിടുന്നില്ലേ? പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിദ്ധിക്ക് ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തില്‍ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളിലും, കമന്റുകളിലും കണ്ടു. ഇത്തരക്കാരോട് പുച്ഛം മാത്രം.

omar-lulu

ഇതില്‍ സിദ്ധിഖ് സാറും, പ്രിയന്‍ സാറും മലയാളവും കടന്ന് തമിഴിലും, അങ്ങ് ബോളിവുഡിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവര്‍. ഇറ്റാലിയന്‍ നിയോറിയലിസവും, ഫ്രഞ്ച് നവതരംഗ ചിത്രങ്ങളും, കൊറിയന്‍ പടങ്ങളുമെല്ലാം കണ്ട പെറ്റി ഹാങ്ങോവറില്‍ നമ്മളോരോരുത്തരേയും ഒരുപാട് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ചലച്ചിത്രകാരന്മാരെയും, അവരുടെ ചിത്രങ്ങളേയും ഒറ്റ നിമിഷം കൊണ്ട് ഓവര്‍ റേറ്റഡ് ആക്കുന്നതിലൂടെ ഇത്തരക്കാര്‍ ചെയ്യുന്നത് മലര്‍ന്നു കിടന്ന് തുപ്പുക തന്നെയാണ്.

മസില്‍മാന്‍ ഞെട്ടിക്കാനുള്ള പുറപ്പാടാണ്! ഒരു രംഗത്തിന് വേണ്ടി 5000 തവണ വെടിവെച്ച് സല്‍മാന്‍ ഖാന്‍!!

കിലുക്കവും, ഇന്‍ ഹരിഹര്‍ നഗറും, പൊന്‍മുട്ടയിടുന്ന താറാവുമെല്ലാം ഇന്നും ടി.വിയില്‍ കാണുമ്പോള്‍ ഒരുപാട് ആസ്വദിക്കുന്ന സിനിമകളാണ്. ഓരോ മലയാളിയുടേയും തീന്മേശയില്‍ വിളമ്പാതെ രുചിക്കുന്ന വിഭവമുണ്ടെങ്കില്‍ അത് ആ നേരത്ത് ടി.വിയില്‍ കോമഡി ഷോസില്‍ വരുന്ന പ്രിയദര്‍ശന്റേയും, ശ്രീനിയേട്ടന്റെയും സിദ്ധിക്ക് ലാല്‍ ടീമിന്റേയുമെല്ലാം ചിത്രങ്ങളാണ്. ഇവരേയും, ഇവരുടെ ചിത്രങ്ങളേയും ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്ത നവതരംഗ റിയലിസ്റ്റിക് മേക്കേര്‍സുമായ് താരതമ്യപ്പെടുത്തി താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന രീതി അപഹാസ്യകരവും, അല്‍പത്തരവും മാത്രമാണ്. ഇങ്ങനെ പോയാല്‍ വൈന്‍ യാര്‍ഡുകയും, ഒലീവ് മരക്കൂട്ടവും ടോപ്പ് റേറ്റഡും, പാടവും, പുഴയുമെല്ലാം ഓവര്‍ റേറ്റഡും ആക്കുന്ന കാലം വിദൂരമല്ല.

English summary
Omar Lulu's facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam