twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു അഡാര്‍ ലവ് പ്രതിസന്ധിഘട്ടത്തിലായപ്പോള്‍ കൂടെ നിന്നത് ഇവരാണ്! നന്ദി പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു

    |

    ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒരു അഡാര്‍ ലവ്വുമായിട്ടായിരുന്നു ഒമര്‍ ലുലുവിന്റെ വരവ്. പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന അഡാര്‍ ലവ് ഒറ്റ പാട്ടിലൂടെയായിരുന്നു ലോകപ്രശ്‌സതി നേടിയത്. പാട്ട് ഹിറ്റായതിന് പിന്നാലെ മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണവുമായി തെലുങ്കാനയില്‍ നിന്നും സംവിധായകന്‍, നടി, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസ് വന്നിരുന്നു.

    നസ്രിയ തിരിച്ച് വന്നതിനും പണി കിട്ടിയത് പ്രിയ വാര്യര്‍ക്ക്! രാഹുല്‍ ഗാന്ധി വിഷയവും തിരിച്ചടിയായി!!നസ്രിയ തിരിച്ച് വന്നതിനും പണി കിട്ടിയത് പ്രിയ വാര്യര്‍ക്ക്! രാഹുല്‍ ഗാന്ധി വിഷയവും തിരിച്ചടിയായി!!

    ഗാനത്തിനെതിരെ ഹൈദരാബാദിലെ ഒരു സംഘമാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ 'സിനിമയില്‍ ആരെങ്കിലും ഒരു പാട്ടുപാടും, നിങ്ങള്‍ അതിനെതിരെ കേസെടുക്കുമോന്ന്' ചോദിച്ച് സുപ്രീം കോടതി ഹര്‍ജി റദ്ദാക്കിയിരുന്നു. സിനിമയിലെ ഗാനത്തെക്കുറിച്ചുള്ള പരാതി പരിശോധിക്കേണ്ടത്, സെന്‍സര്‍ ബോര്‍ഡ് ആണ്. പൊലീസല്ലെന്നും പ്രശസ്തമായ ഒരു ഗാനത്തിന്റെ ദൃശ്യങ്ങളില്‍ കണ്ണുചിമ്മുന്നത് ദൈവനിന്ദയായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. സംഭവത്തില്‍ നന്ദി പറഞ്ഞ് ഒമര്‍ ലുലു എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിത്.

    omar-lulu

    ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്..

    ഒരു പ്രതിസന്ധിഘട്ടം ഉണ്ടായപ്പോള്‍ എല്ലാവിധ സപ്പോര്‍ട്ടും തന്നു കൂടെ നിന്ന ചിലരോട് തീര്‍ച്ചയായും നന്ദി പറയേണ്ടതുണ്ട്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കരുത്ത് പകര്‍ന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീപിണറായി വിജയന്‍ സര്‍, എംപി സുരേഷ് ഗോപി സര്‍, കേസ് ഏറ്റെടുത്ത് സര്‍വ്വധൈര്യവും തന്നു കൂടെ നിന്ന് കേസ് വിജയമാക്കി തന്ന അഡ്വ. ഹാരിസ് ബീരാന്‍, സംവിധായകരായ ബി ഉണ്ണികൃഷണന്‍, ആഷിഖ് അബു, സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ മാധ്യമപ്രവര്‍ത്തകനായ ഹൈദരലി പിന്നെ എല്ലാ സഹൃദയരായ മലയാളികള്‍ക്കും നീതിമാനായ ദൈവത്തിനും... ഒരുപാടൊരുപാട് നന്ദി

    English summary
    Omar Lulu's facebook post about case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X