twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയ വാര്യരെ നായികയാക്കാതിരുന്നപ്പോള്‍ പ്രശ്നം തുടങ്ങി! ഇട്ടിട്ട് പോവാന്‍ തോന്നിയെന്നും ഒമര്‍ ലുലു

    |

    കേരളക്കര ഒന്നടങ്കം ചര്‍ച്ച ചെയ്ത സിനിമകളിലൊന്നാണ് അഡാര്‍ ലവ്. പ്രഖ്യാപന വേള മുതല്‍ റിലീസിന് ശേഷവും സിനിമയെക്കുറിച്ച് സജീവമായ ചര്‍ച്ചകളായിരുന്നു നടന്നിരുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനം ഇറങ്ങിയതിന് പിന്നാലെയായാണ് കണ്ണിറുക്കല്‍ സുന്ദരിയായ പ്രിയ പ്രകാശ് വാര്യരെക്കുറിച്ച് എല്ലാവരും ചോദിച്ചുതുടങ്ങിയത്. ദേശീയ മാധ്യമങ്ങള്‍ വരെ ഈ നവാഗത നായികയുടെ വിശേഷങ്ങളറിയാനായി കാത്തിരിക്കുകയായിരുന്നു. ഗാനം റിലീസ് ചെയ്തതിന് പിന്നാലെയായാണ് പ്രിയയ്ക്ക് പ്രാധാന്യം നല്‍കി സിനിമയൊരുക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവെത്തിയത്.

    തുടക്കത്തില്‍ പ്രിയ നിറഞ്ഞുനില്‍ക്കുമെന്നും പിന്നീട് കഥ നൂറിനൂടെ സഞ്ചരിക്കുന്ന തരത്തിലുമായാണ് തിരക്കഥ. അത് പൊളിക്കണമെന്നായിരുന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടത്. പ്ലസ് വണ്‍- പ്ലസ് ടുവില്‍ അടുത്ത സുഹൃത്തുക്കളായ രണ്ട് കുട്ടികള്‍ അവര്‍ ക്ലാസ് കഴിഞ്ഞ് പോവുമ്പോള്‍ പ്രണയം തുറന്നുപറയാനായി പോവുന്നതും സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകളെത്തുടര്‍ന്ന് ഇരുവരും മരിക്കുന്നതുമായിരുന്നു കഥ. എത്ര ശ്രമിച്ചിട്ടും പ്രിയയെ അതിലേക്ക് എത്തിക്കാനാവാതെ വന്നതോടെയാണ് മറ്റൊരു മാര്‍ഗത്തെക്കുറിച്ച് നിര്‍മ്മാതാവിനോട് പറഞ്ഞത്. തുടക്കത്തില്‍ പ്രിയയ്ക്ക് പ്രാധാന്യം നല്‍കി പിന്നീട് നൂറിനിലൂടെ കഥ നീങ്ങുന്ന തരത്തില്‍ കൊണ്ടുപോവാമെന്ന നിര്‍ദേശം വെച്ചത്. ട്രെയാംഗിള്‍ ലവ് സ്റ്റോറിയാക്കി മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നിര്‍മ്മാതാവും സമ്മതിച്ചിരുന്നു. പക്ഷേ , പിന്നീടാണ് വിഷയങ്ങളുണ്ടായത്. അഡാര്‍ ലവില്‍ അരങ്ങേറിയ സംഭവങ്ങളെക്കുറിച്ച് സംവിധായകന്‍ പറഞ്ഞതതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

     പബ്ലിസിറ്റിക്കായി വിവാദം

    പബ്ലിസിറ്റിക്കായി വിവാദം

    സിനിമ തുടങ്ങിയപ്പോള്‍ തന്നെ അതിന്‍റെ പ്രശസ്തി ഉന്നതിയിലെത്തിയിരുന്നു. അത് പോലെ തന്നെ വിവാദങ്ങളും. ചില സമയത്ത് വില്ലനായും നായകനായുമാണ് ഒമറിനെ എല്ലാവരും കണ്ടിരുന്നത്. പ്രതീക്ഷിക്കാത്ത തരത്തിലാണ് പല കാര്യങ്ങളും അരങ്ങേറിയത്. പബ്ലിസിറ്റിക്കായി തങ്ങളാണ് വിവാദങ്ങളുണ്ടാക്കിയതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഒരു ഘട്ടത്തില്‍ ഈ സിനിമ പോയാല്‍ മതി എന്ന് വരെ തനിക്ക് തോന്നിയിരുന്നതായി അദ്ദേഹം പറയുന്നു. പാട്ട് ഹിറ്റായിക്കഴിഞ്ഞതിന് ശേഷം പുള്ളിയോട് സിനിമ അതേ ക്വാളിറ്റിയില്‍ എടുക്കണമെന്ന് പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. ചാനല്‍ പരിപാടിക്കിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

     പ്രിയയെ നായികയാക്കാന്‍ പറ്റുന്നില്ല

    പ്രിയയെ നായികയാക്കാന്‍ പറ്റുന്നില്ല

    പ്രിയയെ നായികയാക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് താനും അംഗീകരിച്ചിരുന്നു. കഥയൊക്കെ പൊളിച്ചെഴുതേണ്ടി വന്നിരുന്നു. പ്രിയയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ നൂറിന് ആകെ വിഷമമായിരുന്നു. അത് പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമാണ് നൂറിനും സെറ്റിലേക്ക് വന്നത്. തിരക്കഥയൊക്കെ സ്‌പോട്ടില്‍ പൊളിച്ചെഴുതുകയായിരുന്നു. സിനിമയുടെ തീമിലേക്ക് പ്രിയയെ വെക്കാനാവുമായിരുന്നില്ല. തുടക്കത്തിലെ ഗാനത്തില്‍ത്തന്നെ പ്രിയയ്ക്ക് റോഷനുമായി ഒരിഷ്ടമുണ്ടാവുന്നുണ്ട്. അത് ക്ലൈമാക്‌സിലേക്ക് കൊണ്ടുപോവാന്‍ പറ്റുന്നില്ല. അപ്പോഴാണ് നിര്‍മ്മാതാവിനോട് നൂറിനെ സെക്കന്‍ഡ് ഹാഫിലേക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞത്. ട്രയാംഗിള്‍ ലവ് സ്റ്റോറിയിലേക്ക് മാറ്റാമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചിരുന്നു.

    രണ്ട് ദിവസം കഴിഞ്ഞപ്പോള്‍

    രണ്ട് ദിവസം കഴിഞ്ഞപ്പോള്‍

    2 ദിവസം കഴിഞ്ഞ് തെലുങ്ക് പ്രൊഡ്യൂസേഴ്‌സ് എത്തിയപ്പോള്‍ പ്രിയ തന്നെ വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് പ്രശ്നം വഷളായത്. പ്രിയയെ നായികാസ്ഥാനത്തുനിന്നും മാറ്റിയതോടെയാണ് പല പ്രശ്നങ്ങളും തുടങ്ങിയതെന്നും ഒരു ഘട്ടത്തില്‍ ഇട്ടിട്ട് പോവാന്‍ വരെ തോന്നിയെന്നും അദ്ദേഹം പറയുന്നു. തന്നില്‍ നിന്നും ഡബ്ബിംഗ് റൈറ്റൊക്കെ തിരിച്ച് മേടിച്ചതും ആ പണം നിഷേധിച്ചതുമൊക്കെ അതിന് ശേഷം സംഭവിച്ച കാര്യങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ കലാപത്തിലൂടെയാണ് തനിക്ക് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

    ബഡ്ജറ്റ് കൂടി

    ബഡ്ജറ്റ് കൂടി

    തുടക്കത്തില്‍ രണ്ടര കോടി പറഞ്ഞിരുന്ന സിനിമയുടെ ബഡ്ജറ്റും പിന്നീട് കൂടിയിരുന്നു. 5 കോടിയായി മാറുകയായിരുന്നു പിന്നീട്. സംവിധായകന്‍രെ ധൂര്‍ത്ത് കാരണമാണ് അതെന്നായിരുന്നു വിമര്‍ശനം. നവാഗതരായതിനാല്‍ത്തന്നെ പെര്‍ഫെക്ഷന്‍ കിട്ടുന്നതിനായി കുറേ ടേക്ക് പോവേണ്ടി വന്നിരുന്നു. റോഷനും നൂറിനും കൊല്ലപ്പെടുന്ന തരത്തിലുള്ളതായിരുന്നു ആദ്യത്തെ ക്ലൈമാക്സ്. ഏറ്റവും നല്ലതും അതായിരുന്നു. എന്നാല്‍ ഒാഡിയന്‍സിന് അതുള്‍ക്കൊള്ളാനായില്ല. പെട്ടെന്ന് അത് ഡാര്‍ക്കായപ്പോള്‍ സഹിക്കാനായില്ല.

    ക്ലൈമാക്സ് മാറ്റി

    ക്ലൈമാക്സ് മാറ്റി

    തുടക്കത്തില്‍ നന്നായിപ്പോയ്ക്കൊണ്ടിരുന്ന സിനിമയുടെ അവസാനം ദുരന്തമായി മാറിയത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലുള്ള ക്ലൈമാക്സാണ് ഇതെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. ആ രംഗം മാറ്റി സിനിമ ഹാപ്പിയായി അവസാനിക്കുന്ന തരത്തില്‍ കാണിക്കുമെന്നായിരുന്നു തെലുങ്കിലെ നിര്‍മ്മാതാവ് പറഞ്ഞത്. അത് വേണ്ടെന്നും ക്ലൈമാക്സ് മാറ്റാമെന്നും പറഞ്ഞ് താന്‍ വീണ്ടും മാറ്റി ചിത്രീകരിക്കുകയായിരുന്നു. ഒരു കാര്യത്തിലും പ്രശ്നമുണ്ടാക്കുന്നിലെന്ന് പറഞ്ഞായിരുന്നു അത് ചെയ്തത്. തെലുങ്കില്‍ അത് ഗുണകരമായി മാറിയിരുന്നു. മലയാളത്തില്‍ വ്യാജപതിപ്പ് വന്നതിനാല്‍ അത്ര ഗുണകരമായി വന്നിരുന്നില്ല.

     പ്രിയ വാര്യരും നൂറിനും തമ്മിലുള്ള പ്രശ്നം

    പ്രിയ വാര്യരും നൂറിനും തമ്മിലുള്ള പ്രശ്നം

    പ്രിയ വാര്യരും നൂറിനും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പ്രിയയുടെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും താരം ഒഴിഞ്ഞുമാറിയതോടെയാണ് പ്രശ്‌നം ഗുരുതരമാണെന്ന് പുറംലോകം അറിഞ്ഞത്. പ്രിയയുടെ പ്രശസ്തി തുടക്കത്തില്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് നൂറിന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.

    വൈറലായ പോസ്റ്റ്

    വൈറലായ പോസ്റ്റ്

    നൂറിനും സംവിധായകനും പങ്കെടുത്ത അഭിമുഖ പരിപാടിയിലെ കാര്യങ്ങള്‍ വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി പ്രിയ വാര്യരെത്തിയത്. താന്‍ സത്യം പറയാന്‍ തുടങ്ങിയാല്‍ പലരും വെളളം കുടിക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പുമായാണ് താരമെത്തിയത്. പ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏത് സാഹചര്യത്തിലാണ് താരം ഇത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീട് എല്ലാവരും ചോദിച്ചത്.

    English summary
    Omar lulu's latest talk about Adar Love controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X