കരിങ്കോഴി വേണോ? ഫേസ്ബുക്ക് ലൈവിലെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഒമര്‍ ലുലു! വീഡിയോ വൈറല്‍! കാണൂ!
തുടക്കം മുതലേ തന്നെ വിവാദങ്ങളുമായാണ് അഡാര്‍ ലവ് മുന്നേറിയത്. മാണിക്യ മലരായ എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നു. സംവിധായകന്‍ പങ്കുവെച്ച പോസ്റ്റിന് താഴെയായി കരിങ്കോഴി വില്‍പനയുടെ പരസ്യം പങ്കുവെച്ചതോടെയാണ് ട്രോളര്‍മാരും അതേറ്റെടുത്തത്. ഒമര്‍ ലുലു ഏത് പോസ്റ്റിട്ടാലും താഴെ കരിങ്കോഴി പരസ്യമെന്നതാണ് അവസ്ഥ. കരിങ്കോഴിയെ വിറ്റ് ഒരാള്‍ കോടീശ്വരനാവുന്നുണ്ടെന്നാണ് ട്രോളര്‍മാരും കണ്ടെത്തിയത്. ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച് സിനിമ വീണ്ടും എത്തുന്നതിനെക്കുറിച്ച് അറിയിക്കാനായാണ് സംവിധായകന്‍ ഫേസ്ബുക്ക് ലൈവുമായെത്തിയത്.
ലൈവ് വീഡിയോയ്ക്കിടയിലാണ് ഒരാള്‍ കരിങ്കോഴി വേണോ എന്ന് കമന്റ് ചെയ്തത്. കരിങ്കോഴി വീട്ടിലുണ്ടെന്നും വേണമെങ്കില്‍ കുറച്ച് അങ്ങോട്ടേക്ക് തരാമെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ക്ലൈമാക്‌സിനെക്കുറിച്ചുള്ള പുതിയ വിശേഷം പങ്കുവെക്കുന്നതിനിടയിലായിരുന്നു ഈ സംഭവം. പ്രേക്ഷകരുടെ ആവശ്യപ്രകാരമായാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചത്. ഹാപ്പി എന്‍ഡിങ്ങുമായാണ് ഇനി സിനിമയെത്തുന്നത്. തന്നെ സംബന്ധിച്ചിടത്തോളം തന്റെ ബാഹുബലിയാണ് ഈ സിനിമ. തമിഴിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് കേട്ടതെന്നും അദ്ദേഹം പറയുന്നു. പ്രിയ വാര്യരോടുള്ള അനിഷ്ടം കാരണം സിനിമയെ വെറുക്കരുത്. മറ്റ് താരങ്ങളും സിനിമയിലുണ്ടല്ലോ, മുന്‍ചിത്രങ്ങളേക്കാളും തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണിതെന്നും അദ്ദേഹം പറയുന്നു.

സി ഐഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിന്റെ അവസ്ഥയിലൂടെയാണ് താനിപ്പോള്‍ കടന്നുപോവുന്നത്. സ്വന്തം വണ്ടി സ്വന്തമായിത്തന്നെ തള്ളേണ്ടി വരികയാണ്. ആരെങ്കിലുമൊക്കെ പിന്തുണയ്ക്കൂ. എല്ലാവരും സിനിമ തിയേറ്ററുകളില്‍ നിന്നും കാണണമെന്നും പുതിയ ക്ലൈമാക്‌സ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറയുന്നു. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് ലൈവ് കാണാം.


Click it and Unblock the Notifications











