twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയ വാര്യരല്ല നൂറിന്‍ ഷെരീഫാണ് നായിക! തന്റെ പുതിയ നായികയെ പരിചയപ്പെടുത്തി ഒമര്‍ ലുലു!

    |

    ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ രണ്ട് സിനിമകളും തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയവ ആയിരുന്നു. രണ്ടു സിനിമകളും ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തുന്നതോടെ ഈ കണക്കുകളൊക്കെ മാറാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ റിലീസിന് മുന്‍പ് ഇത്രയധികം ജനപ്രീതി ലഭിച്ച മറ്റൊരു സിനിമ ഉണ്ടാവില്ലെന്ന് വേണം പറയാന്‍.

    ഈ ഫെബ്രുവരിയില്‍ അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തുകയാണ്. പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമകളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. അഡാറ് ലവിലൂടെ ശ്രദ്ധേയായ പ്രിയ പ്രകാശ് വാര്യരാണോ ഒമറിന്റെ അടുത്ത നായിക എന്ന് ചിന്തിച്ചിരുന്നവര്‍ക്ക് തെറ്റി. തന്റെ അടുത്ത സിനിമയിലെ നായികയായ മറ്റൊരു സുന്ദരിയെ സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.

    ഒരു അഡാറ് ലവ്

    ഒരു അഡാറ് ലവ്

    മലയാളത്തിലെ ന്യൂജനറഷേന്‍ സംവിധായകന്മാരില്‍ പ്രധാനിയായ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു അഡാറ് ലവ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിനിമയില്‍ നിന്നും പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്. പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന സിനിമയിലെ ഓരോ താരങ്ങളും ഈ ഒറ്റ പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് തുടങ്ങി ഒരു അഡാറ് ലവിലൂടെ അരങ്ങേറ്റം നടത്തുന്ന താരങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതരായി.

     പ്രിയയും നൂറിനും

    പ്രിയയും നൂറിനും

    കണ്ണിറുക്കി കാണിച്ചതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകശ്രദ്ധ നേടിയത്. ഇതോടെ പ്രിയയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞിരുന്നു. എന്നാല്‍ ആദ്യം പുകഴ്ത്തിയവര്‍ പ്രിയയെ തള്ളി പറയുന്ന അവസ്ഥ കൂടി കാണേണ്ടി വന്നിരുന്നു. പ്രിയ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് അഡാറ് ലവിലെ മറ്റൊരു സുന്ദരിയെ ആരാധകര്‍ ശ്രദ്ധിച്ചത്. അവസാനമായി സിനിമയില്‍ നിന്നും പുറത്ത് പാട്ടില്‍ ശ്രദ്ധിക്കപ്പെട്ടത് നൂറിന്‍ ഷെരിഫായിരുന്നു.

     ഒമറിന്റെ പുതിയ നായിക

    ഒമറിന്റെ പുതിയ നായിക

    ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത സിനിമയില്‍ നായിക ആരായിരിക്കും എന്ന് കാത്തിരുന്നവര്‍ക്കുള്ള ഉത്തരം സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. നൂറിനാണ് ഒമറിന്റെ പുതിയ നായിക. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ആരാധകര്‍ക്കായി പങ്കുവെച്ചത്. അഫ്‌നാഥ് ടി വി ആണ് നായകനായി എത്തുന്നത്. എന്നാല്‍ ഇത് ഏത് സിനിമയാണെന്നുള്ളതിനെ കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     പവര്‍ സ്റ്റാര്‍

    പവര്‍ സ്റ്റാര്‍

    പവര്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അടുത്ത സിനിമ. സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരായിരിക്കും നായകനായെത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ ആവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ബാബു ആന്റണിയായിരുന്നു പവര്‍ സ്റ്റാറിലൂടെ ഒമറിന്റെ നായകനാവുന്നത്. ബാബു ആന്റണിയുടെ ശക്തമായ തിരിച്ച് വരവായിരിക്കും സിനിമയിലുണ്ടാവുകയെന്നാണ് സൂചന. ഇതൊരു ആക്ഷന്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

    English summary
    omar lulu's next actress is noorin sherif
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X