ഫീല്‍ഡ് ഔട്ട് ആകാനുളള അടുത്തയാള്‍ റെഡിയെന്ന് കമന്റ്! ഒമര്‍ ലുലുവിന്റെ മാസ് മറുപടി ഇങ്ങനെ
മലയാളത്തില്‍ എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ സംവിധായകന്‍ പിന്നീട് ചങ്ക്‌സ്, അഡാറ് ലവ് എന്നീ ചിത്രങ്ങളും ഒരുക്കിയിരുന്നു. ഒമര്‍ ലുലുവിന്റെ എറ്റവും പുതിയ ചിത്രമായ ധമാക്ക റിലീസിങ്ങിനൊരുങ്ങുകയാണ്. ക്രിസ്മസിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം ധമാക്കയ്ക്ക് ശേഷം എടുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള സൂചനകള്‍ സംവിധായകന്‍ നല്‍കിയിരുന്നു.

ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ താന്‍ അടുത്തതായി എടുക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. "പവര്‍സ്റ്റാര്‍ സിനിമ എന്നാണ് എന്ന് ചോദിച്ച് ഒരുപാട് മെസേജ് വരുന്നുണ്ട്. ധമാക്ക റിലീസ് കഴിഞ്ഞാല്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയാണ് പവര്‍സ്റ്റാര്‍. ദൈവാനുഗ്രഹമുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ഒരു പക്ക മാസ് ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുക്കാന്‍ ശ്രമിക്കുന്നത്. ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെയായി ഫീല്‍ഡ് ഔട്ട് ആകാനുളള അടുത്ത ആള്‍ റെഡി എന്നൊരാള്‍ കമന്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു തന്നെ എത്തി. തന്റെ ചിത്രങ്ങളിലെ നായകന്മാരെല്ലാം പുതുമുഖങ്ങളായിരുന്നു എന്നും ചിത്രങ്ങളെല്ലാം സാമ്പത്തിക നഷ്ടം വരുത്താത്തതാണെന്നും ഒമര്‍ലുലു പറഞ്ഞു. സംവിധായകന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications