For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് ലവിന് സംഭവിച്ചതെന്താണ്? പ്രിയ വാര്യര്‍ക്ക് വേണ്ടി ഇനിയും കാത്തിരിക്കണോ? ഒമര്‍ ലുലു പറയുന്നു..

  |

  മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയിലുണ്ട്. ഈ വര്‍ഷം അതില്‍ പകുതിയും റിലീസിനൊരുങ്ങുകയാണ്. താരങ്ങളും ബജറ്റും മറ്റുമാണ് പ്രേക്ഷക പ്രീതി നേടിയതെങ്കില്‍ അങ്ങനെ അല്ലാത്ത സിനിമകളുമുണ്ട്.

  സത്യം പറയാല്ലോ.. ഉറങ്ങിപ്പോയി !!! വിശ്വരൂപമല്ലിത് വിരസരൂപം.. ശൈലന്റെ റിവ്യൂ

  പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. റിലീസിന് മുന്‍പ് തന്നെ ചിത്രം ആഗോള ശ്രദ്ധ നേടിയത് സിനിമയിലെ ഒറ്റ പാട്ടിലൂടെയായിരുന്നു. ആഗസ്റ്റില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  ഒരു അഡാര്‍ ലവ്

  ഒരു അഡാര്‍ ലവ്

  ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. കോളേജ് പാശ്ചതലത്തിലൊരുക്കുന്ന ചിത്രത്തില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനമായിരുന്നു ആഗോളതലത്തില്‍ ശ്രദ്ധ നേടാന്‍ സഹായകമായത്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയില്‍ നിന്നും പുറത്ത് വന്നത്.

  പ്രിയ വാര്യരുടെ കണ്ണിറുക്കല്‍

  പ്രിയ വാര്യരുടെ കണ്ണിറുക്കല്‍

  ഒരു അഡാറ് ലവിലൂടെ ഒമര്‍ ലുലു നിരവധി പുതുമുഖങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഹിറ്റായ പാട്ട് രംഗത്തില്‍ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലായിരുന്നു ശ്രദ്ധേയമായത്. പ്രിയയെ അനുകരിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. പാട്ട് ഹിറ്റായതോടെ പ്രിയയുടെ ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലോകത്തിലെ പല പ്രമുഖരെയും കടത്തിവെട്ടുന്ന തരത്തിലേക്ക് ഉയര്‍ന്നിരുന്നു.

  സിനിമ എവിടെ?

  സിനിമ എവിടെ?

  ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് പല പ്രതിസന്ധികളിലൂടെയും തകര്‍ക്കങ്ങളിലൂടെയുമാണ് കടന്ന് പോയത്. അടുത്ത കാലത്തായി സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരുന്നില്ലായിരുന്നു. എ്‌നനാല്‍ സിനിമയിലെ താരങ്ങളായ പ്രിയ പ്രകാശ് വാര്യര്‍, റോ,ന്‍ അബ്ദുള്‍ റൗഫ്, എന്നിവര്‍ ഇന്റര്‍വ്യൂകളിലും സോഷ്യല്‍ മീഡിയയിലും സജീവമായിരിക്കുകയാണ്.

  പ്രതിസന്ധിയിലായിരുന്നോ?

  പ്രതിസന്ധിയിലായിരുന്നോ?

  ലോകശ്രദ്ധ നേടിയ പാട്ടും നായികയുമെല്ലാം ഉള്ള സിനിമ ആയതിനാല്‍ ഒരു അഡാര്‍ ലവിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ സിനിമ പൂര്‍ത്തികരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. കരാറിന് വിരുദ്ധമായി കൂടുതല്‍ പ്രതിഫലം കൈപറ്റിയെന്നായിരുന്നു നിര്‍മാതാവിന്റെ ആരോപണം. മാത്രമല്ല പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറിനും നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ചതായിട്ടാണ് വാര്‍ത്തകള്‍.

   റിലീസിനൊരുങ്ങുന്നു...

  റിലീസിനൊരുങ്ങുന്നു...

  ഒമര്‍ ലുലു ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന് താഴെ ആരാധകര്‍ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിരുന്നു. അതിലൊരാള്‍ ഒരു അഡാര്‍ ലവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാമോ എന്ന് ചോദിച്ചിരുന്നു. നവംബറില്‍ റിലീസ് ഉണ്ടെന്ന അതിന് താഴെ ഒമര്‍ ലുലു മറുപടി കൊടുത്തിരിക്കുകയാണ്. ഇതിനര്‍ഥം പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം തീര്‍ന്ന് ഒരു അഡാറ് ലവ് നവംബറിലെത്തുമെന്നാണ്.

  English summary
  Omar Lulu's Oru Adaar Love releasing november
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X