മാണിക്യമലരായ പൂവി വേണ്ടിയിരുന്നില്ലെന്ന് ഒമര്‍ ലുലു, ചില്ലറ പൊല്ലാപ്പല്ല സഹിച്ചതെന്നും സംവിധായകന്‍!
ആദ്യസിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടിയൊരു താരമുണ്ട കേരളത്തില്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ താരങ്ങളിലൊരാളായ പ്രിയ പ്രകാശ് വാര്യരെക്കുറിച്ചാണ് സൂചിപ്പിച്ചത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തെ കേരളക്കര അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ക്ഷണനേരം കൊണ്ടാണ് ഈ ഗാനവും താരങ്ങളും സിനിമയുമൊക്കെ ലോകശ്രദ്ധ നേടിയത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ ഗാനത്തിലൂടെയാണ് പ്രിയയുടെ ഭാവിയും മാറി മറിഞ്ഞത്.
പ്രിയയുടെ കഥാപാത്രത്തിന് കുറച്ചുകൂടി പ്രധാന്യം ലഭിക്കുന്ന തരത്തില്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകപിന്തുണ ഏറെയുള്ളയാളായി പ്രിയ മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്‍രെ കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ. ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍ എന്നിവരെ പിന്നിലാക്കിയാണ് പ്രിയ മുന്നേറിയത്. ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രവുമൊക്കെ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയം മാത്രമല്ല നല്ലൊരു ഗായികയും കൂടിയാണ് താനെന്ന് ഈ താരം തെളിയിച്ചിരുന്നു. പ്രിയയെ സംബന്ധിച്ച് മാണിക്യ മലരായ പൂവി ഭാഗ്യമാണെങ്കിലും സംവിധായകന് അത് വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത്. അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ ജീവിതത്തില്‍ സംഭവിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയ കാര്യത്തെക്കുറിച്ച് ചോദിപ്പോഴാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ഗാനത്തെച്ചൊല്ലി ചില്ലറ പൊല്ലാപ്പുകളല്ല തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഈ ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് വരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വിശ്വാസത്തെ ഹനിക്കാനോ മതവികാരം വ്രണപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും ആ ഗാനം പിന്‍വലിക്കില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പഴയ മാപ്പിളപ്പാട്ടിനെ പുനരാവിഷ്‌കരിക്കുകയാണ് ചെയ്തത്. പ്രിയാ വാര്യരുടെ കണ്ണിറുക്കലും വിനീതിന്റെ ആലാപനവും കൂടിയായപ്പോള്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡും ഈ ഗാനത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











