ട്രോളന്മാർക്ക് മറുപടിയുമായി അഡാർ ലവ്!! പാട്ടിനെ വിമർശിച്ചവർക്ക് ഡാൻസിലൂടെ റോഷന്റെ മറുപടി, കാണൂ

പ്രിയ വാര്യരോടുള്ള ദേഷ്യം ഈ ചിത്രത്തിനോട് തീർക്കരുതെന്ന് ഒമർ ലുലു

ഒരു അഡാർ ലവിന്റെ ഏറ്റവും പുതിയ പാട്ട് പുറത്തു വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ഘോഷയാത്രയാണ്. ചിത്രത്തിലെ ഗാനത്തിനേയും നടി പ്രിയയ്ക്കുമെതിരെ ടോൾ ആക്രമണം രൂക്ഷമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വിമർശകർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയിരിക്കുകയാണ്. പ്രിയയെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോളി കൊല്ലുന്നവരോട് സംവിധയകന് ചിലത് പറയാറുണ്ട്.

adaar love

പ്രിയ വാര്യരോടുള്ള ദേഷ്യം ഈ ചിത്രത്തിനോട് തീർക്കരുതെന്ന് ഒമർ ലുലു. പ്രിയ മാത്രമല്ല ഓട്ടേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിലുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി പൈസ മുടക്കിയ നിർമ്മാതാവു മുതൽ ഈ സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു കൊല്ലമായി ഇതിന്റെ പിന്നാലെ നടക്കുന്ന തനിയ്ക്ക് വരെ സ്വപ്നങ്ങളുണ്ട്. അങ്ങനെ ഒരുപാട് പേരുടെ കഷ്ടപ്പടിന്റെ ഫലമാണ് സിനിമ.

പ്രിയോട് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഉണ്ടാകും. ഒരു താരത്തിന്റെ പേരിൽ സിനിമയെ തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാട്ട ഇഷ്ടമായെന്നും പ്രിയയോടുള്ള ദേഷ്യം കൊണ്ടാണ് ഡിസ്ലൈക്ക് ചെയ്തതെന്നും പറഞ്ഞ ഒരു ആരാധകന്റ് കമിന്റിനു മറുപടിയായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. അഡാറ് ലൗവിലെ മാണിക്യമലരായി പൂവിയ്ക്ക് ശേഷം പുറത്തു വന്ന പുതിയ ഗാനമാണ് ഫ്രീക്ക് പെണ്ണേ. സമൂഹ മാധ്യമങ്ങളിൽ പാട്ടിന് നേരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് കേട്ടത്. പാട്ട് റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളില്‍ തന്നെ ഡിസ് ലൈക്കിന്റെ ഘോഷയാത്രയായിരുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X