For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് ലവ് ഉടൻ തിയേറ്ററുകളിൽ!! സത്യത്തിൽ സിനിമയ്ക്ക് സംഭവിച്ചത് ഇത്, ഒമർ ലുലുവിന്റെ വെളിപ്പെടുത്തൽ

  |

  സിനിമ പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകരുടെ ഇടിയിൽ വൻ ചലനം സൃഷ്ടിച്ച ഒരു ചിത്രമാണ് ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ പാട്ടും ടീസറും ആഗോളതലത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  ഒരു നടനോട് ഇത്രയ്ക്ക് ആരാധനയോ!! തന്റെ ഏറ്റവും വലിയ സ്വപ്നം തുറന്ന് പറഞ്ഞ് നടൻ കാർത്തി

  മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു പുതുമുഖം എന്നനിലയിൽ പ്രിയയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരം അഡാറ് ലവിലെ ഈ ഗാനം നേടികൊടുത്തിരുന്നു. ഇന്ത്യയുടെ അതിർത്തി കടന്നും പാട്ടും പ്രിയയുടെ കണ്ണിറിക്കലും സഞ്ചരിച്ചു. അത്രയധികം പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ പാട്ട് ഹിറ്റായതോടെ സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പും ആകാംക്ഷയും കൂടിയിരുന്നു. എന്നാൽ സിനിമ ഇതുവരെ പുറങ്ങിയിട്ടില്ല. ചിത്രത്തിന് എന്താണ് സംഭവിച്ചതെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ഇപ്പോൾ ഒമർ ലുലു തന്നെ തുറന്ന് പറയുകയാണ്. വെള്ളിനക്ഷത്രം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് സംഭവിച്ചതിനെ കുറിച്ച് സംവിധായകൻ തുറന്ന് പറയുന്നത്.

  ചെളിക്കണ്ടത്തിൽ ഇരുന്ന് നിലവിളിച്ചു!! പേളി ഉൾപ്പെടെ ട്രോളി, ബിഗ്ബോസ് ഹൗസിൽ ഒറ്റപ്പെട്ട് ഷിയാസ്

   സിനിമയുടെ പ്രതിസന്ധി

  സിനിമയുടെ പ്രതിസന്ധി

  അഡാറ് ലവിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമ പ്രതിന്ധിയിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്. ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യ മലരായ പൂവി എന്ന ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രിയയെയായിരുന്നു. അതിനാൽ തന്നെ താരത്തിന് കൂടുതൽ പ്രധാന്യം നൽകണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസ്സിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. ഇതിനു മുൻപും ഒമർ ലുലു ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇതു മാത്രമായിരുന്നില്ല സിനിമ നേരിട്ട വെല്ലുവിളി

   കഥയിലും തർക്കം

  കഥയിലും തർക്കം

  താരങ്ങളുടെ കാര്യത്തിൽ മാത്രമല്ല കഥയിലും തർക്കമുണ്ടായിരുന്നതായി സംവിധായകൻ ഇപ്പോൾ തുറന്നു പറയുകയാണ്. താൻ തന്നെയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ഒന്ന് രണ്ട് പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം തന്നെ കഥയെ കുറിച്ച് ചില തർക്കമുണ്ടായിരുന്നു. അതെല്ലാം മാറി വരുകയാണെന്നും ഒമർ ലുലു പറഞ്ഞു.

  റിലീസിങ് തീയതി

  റിലീസിങ് തീയതി

  നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ഒമർ ലുലു അറിയിച്ചിട്ടുണ്ട്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അതിലെ താരങ്ങൾക്ക് മികച്ച ജന പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും ടീസറുമാണ് ജനങ്ങക്കിടയിൽ ഇത്രവലിയ തരംഗം സൃഷ്ടിച്ചത്. ഈ ഒറ്റ ഗാനകൊണ്ട് അതിലെ പുതുമഖ താരങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് കടന്നു കൂടുകയായിരുന്നു. ചിത്രം പുറത്തിറങ്ഹും മുൻപ് തന്നെ അവർ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.

  നിർമ്മാതാവുമായുള്ള സാമ്പത്തിക പ്രശ്നം

  നിർമ്മാതാവുമായുള്ള സാമ്പത്തിക പ്രശ്നം

  സിനിമ ആരംഭിക്കുന്നതിനു മുൻപ് തന്നെ സിനിമയിൽ നിന്ന് കിട്ടുന്നലാഭ വിഹിതത്തിന്റെ കാര്യത്തിൽ നിർമ്മാതാവ് ഔസേപ്പച്ചനും സംവിധായകൻ ഒമർ ലുലുവും തമ്മിൽ ധാരണയിലെത്തിയിരുന്നു.. എന്നാൽ സിനിമയിൽ നിന്നുള്ള ലാഭവിഹിതം നൽകാനാവില്ലെന്നാണ് നിർമ്മാതാവ് ഔസേപ്പച്ചന്റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ ഈ പ്രശ്നത്തിൽ നിർമ്മാതാക്കളുടെ സംഘന ഇടപെട്ടിരുന്നു. സംവിധായകന് ലാഭം ഷെയർ ചെയ്യുന്ന കീഴ്വഴക്കം മലയാള സിനിമയിൽ ഇല്ലയെന്നായിരുന്നു സംഘടനയുടെ തീരുമാനം.

   തിളങ്ങിയത് പ്രിയ തന്നെ

  തിളങ്ങിയത് പ്രിയ തന്നെ

  അഡാറ് ലവിൽ ഒന്നിൽ കൂടുതൽ പുതുമു താരങ്ങൾ ഉണ്ടെങ്കിലും സമൂഹത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് റോഷനും പ്രിയയു് ആയിരുന്നു. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലും പിന്നീടുള്ള റോഷൻ ഏക്സപ്രഷനും പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പാട്ടിൽ എല്ലാ തരാങ്ങൾക്കും തുല്യ പ്രധാന്യം നൽകിയിരുന്നെങ്കിലും പ്രേക്ഷകർക്കിടയിൽ ഹിറ്റായത് പ്രിയ റോഷൻ ജോഡി തന്നെയായിരുന്നു.

  പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയ | filmibeat Malayalam
  വിവാദങ്ങളും

  വിവാദങ്ങളും

  ഒരു സിനിമയോ പാട്ടോ ഹിറ്റായാൽ അതിനു പിന്നാലെ വിവാദങ്ങളും എത്താറുണ്ട്. ഇവിടേയും ഇത് തന്നെയാണ് സംഭവിച്ചത്. പാട്ട് ആഗോളതലത്തിൽ തന്നെ ഹിറ്റയാതോടെ പ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. പാട്ട് പിൻവലിക്കണമെന്നായികരുന്നു ഇവരുടെ ആവശ്യം. എന്നാൽ പാട്ടിൽ മതവികാരം വ്രണപ്പെടുത്തുകയോ മതത്തിനെ ഹനിക്കുന്നരീതിയിൽ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.

  English summary
  omar lulu says about Oru Adaar Love move
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X